ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.വിശുദ്ധ മീരാ ബായിയുടെ 525-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി മഥുരയില്‍ നടത്തിയ പ്രസംഗം
November 23rd, 07:00 pm
പരിപാടിയില്‍ പങ്കെടുക്കുന്ന ബ്രജിലെ ബഹുമാന്യരായ സന്യാസിമാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, നമ്മുടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിസഭാംഗങ്ങള്‍, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹേമമാലിനി ജി, കൂടാതെ എന്റെ പ്രിയ ബ്രജ് നിവാസികളേ!വിശുദ്ധ മീരാബായിയുടെ ജന്മോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു; ആഘോഷങ്ങൾ നടന്നത് ഉത്തർപ്രദേശിലെ മഥുരയിൽ
November 23rd, 06:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിൽ വിശുദ്ധ മീരാബായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയായ വിശുദ്ധ മീരാബായി ജന്മോത്സവത്തിൽ പങ്കെടുത്തു. വിശുദ്ധ മീരാബായിയുടെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പ്രദർശനമേളയും സാംസ്കാരിക പരിപാടിയും അദ്ദേഹം വീക്ഷിച്ചു. വിശുദ്ധ മീരാബായിയുടെ സ്മരണയ്ക്കായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിക്കലായിരുന്നു ഇന്ന്.പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു
August 30th, 04:39 pm
കുട്ടികൾ ചന്ദ്രയാൻ -3 ന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള അവരുടെ നല്ല വികാരങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 28th, 11:30 am
ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.കേദാര്‍നാഥില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്ത് പ്രധാനമന്ത്രി
November 05th, 10:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 14th, 12:01 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി
September 14th, 11:45 am
അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 29th, 11:30 am
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.Through the Swachh Bharat Abhiyan, we are ensuring cleaner and healthier environment for our children: PM Modi
February 11th, 12:45 pm
PM Modi took part in the 3 billionth meal of Akshaya Patra mid-day meal programme in Vrindavan today where he served food to children. Addressing a gathering at the event, PM Modi spoke at length about Centre's flagship initiatives like Mission Indradhanush and National Nutrition Mission. Stressing on cleanliness, the PM said, Swachhata is an important aspect of any child's health. Through the Swachh Bharat Abhiyan, we are ensuring cleaner and healthier environment fo rour children.വൃന്ദാവനത്തിലെ ദരിദ്രരായ കുട്ടികള്‍ക്ക് 3 ബില്യന്‍ത് ഭക്ഷണം പ്രധാനമന്ത്രി നല്‍കി
February 11th, 12:44 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിച്ചു. വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ തേഡ് ബില്യന്‍ത് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ സൂചകമായുള്ള ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. സ്‌കൂളുകളില്‍ നിന്നുള്ള ദരിദ്രരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രി തേഡ് ബില്യന്‍ത് ഭക്ഷണം നല്‍കി. ഇസ്‌കോണിന്റെ ആചാര്യയായ ശ്രീല പ്രഭുദാസിന്റെ വിഗ്രഹത്തില്‍ അദ്ദേഹം പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.വൃന്ദാവനിലെ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നാളെ തേഡ് ബില്ല്യന്‍ത് മീല്‍സ് ഉച്ചഭക്ഷണം വിതരണം ചെയ്യും
February 10th, 12:27 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ഫെബ്രുവരി 11 ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കും.