യുക്രൈന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 24th, 03:57 am

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഭാവി ഉച്ചകോടിക്കിടയില്‍ 2024 സെപ്റ്റംബര്‍ 23-ന് യുക്രൈന്‍ പ്രസിഡന്റ് മിസ്റ്റര്‍ വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുമായിപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-ഉക്രെയ്ന്‍ സംയുക്ത പ്രസ്താവന

August 23rd, 07:00 pm

ഉക്രെയ്ന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ക്ഷണംസ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 23 ന് ഉക്രെയ്ന്‍ സന്ദര്‍ശിച്ചു. 1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്നില്‍ എത്തുന്നത്.

പ്രധാനമന്ത്രിയുടെ യുക്രൈൻ സന്ദർശനവേളയിൽ ഒപ്പിട്ട രേഖകളുടെ പട്ടിക (2024 ഓഗസ്റ്റ് 23)

August 23rd, 06:45 pm

കാർഷിക-ഭക്ഷ്യ വ്യവസായ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുക്രൈൻ ഗവണ്മെന്റും തമ്മിലുള്ള കരാർ.

യുക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

August 23rd, 06:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലൻസ്കി സ്വീകരിച്ചു.

പ്രധാനമന്ത്രി യുക്രൈന് BHISHM ക്യൂബുകൾ സമ്മാനിച്ചു

August 23rd, 06:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ ഗവണ്മെന്റിന് നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി) ക്യൂബുകൾ സമ്മാനിച്ചു. മാനുഷിക സഹായത്തിന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പരിക്കേറ്റവരെ വേഗത്തിൽ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ക്യൂബുകൾ സഹായിക്കും.

രക്തസാക്ഷികളായ കുട്ടികളെക്കുറിച്ചുള്ള പൊതുപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു

August 23rd, 03:24 pm

രക്തസാക്ഷികളായ കുട്ടികളെക്കുറിച്ച് കീവിലെ യുക്രൈൻ ദേശീയ ചരിത്ര മ്യൂസിയത്തിലുള്ള മൾട്ടിമീഡിയ പ്രദർശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പോളണ്ട്- യുക്രൈൻ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

August 21st, 09:07 am

നമ്മുടെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എൻ്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള നമ്മുടെ പരസ്പരപ്രതിബദ്ധത നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നമ്മുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും പ്രസിഡൻ്റ് ആന്ദ്രേ ഡുഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പോളണ്ടിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും ഞാൻ സംവദിക്കും.

ജി 7 ഉച്ചകോടിക്കിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 14th, 04:25 pm

ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ച ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

June 06th, 08:56 pm

പൊതുതെരഞ്ഞെടുപ്പിൽ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അഭിനന്ദിച്ചു.

പ്രധാനമന്ത്രി യുക്രൈൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

May 20th, 07:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. 2023 മെയ് 20ന് ഹിരോഷിമയിൽ ജി-7 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉക്രെയ്ൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

December 26th, 08:39 pm

ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് ഉക്രെയ്ൻ പ്രസിഡന്റ് ആശംസകൾ അറിയിച്ചു. ഭക്ഷ്യം , ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്ക് ശബ്ദം നൽകുന്നത് ഉൾപ്പെടെ, ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ പ്രധാന മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു.