വികസിത് ഭാരത് 2047-വോയിസ് ഓഫ് യൂത്ത്- ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 11th, 10:35 am

ഒരു 'വികസിത് ഭാരത്' പ്രമേയങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. 'വികസിത് ഭാരത'വുമായി ബന്ധപ്പെട്ട ഈ ശില്‍പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തെ യുവാക്കളെ നയിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരെയും നിങ്ങള്‍ ഒരു വേദിയില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തിഗത വികസനത്തിലേക്ക് നയിക്കുന്നു, രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് വ്യക്തിഗത വികസനത്തിലൂടെയാണ്. നിലവില്‍ ഇന്ത്യ സ്വയം കണ്ടെത്തുന്ന കാലഘട്ടത്തില്‍, വ്യക്തിഗത വികസനത്തിനായുള്ള കാമ്പയിന്‍ വളരെ നിര്‍ണായകമാണ്. വോയ്‌സ് ഓഫ് യൂത്ത് വര്‍ക്ക്‌ഷോപ്പിന്റെ വിജയത്തിനായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

‘വികസിതഭാരതം @ 2047: വോയ്സ് ഓഫ് യൂത്ത്’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 11th, 10:30 am

‘വികസിതഭാരതം @ 2047: യുവതയുടെ ശബ്ദം’ പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമാദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന്റെ തുടക്കം കുറിക്കുന്നതിനായി രാജ്യത്തുടനീളമുള്ള രാജ്‌ഭവനുകളില്‍ സംഘടിപ്പിച്ച ശിൽപ്പശാലകളില്‍ പ്രധാനമന്ത്രി ശ്രീ മോദി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, സ്ഥാപനമേധാവികള്‍, അധ്യാപകർ എന്നിവരെ അഭിസംബോധന ചെയ്തു.

വികസിതഭാരതം @ 2047’: യുവതയുടെ ശബ്ദം’ പരിപാടിക്കു പ്രധാനമന്ത്രി ഡിസംബർ 11നു തുടക്കംകുറിക്കും

December 10th, 01:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 11നു രാവിലെ 10.30നു വിദൂരദൃശ്യസംവിധാനത്തി‌ലൂടെ ‘വികസിതഭാരതം @2047: യുവതയുടെ ശബ്ദം’ പരിപാടി ഉദ്ഘാടനം ചെയ്യും. സംരംഭത്തിന്റെ തുടക്കം അടയാളപ്പെടുത്തി രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിൽ സർവകലാശാലാ വൈസ് ചാൻസലർമാർ, സ്ഥാപനമേധാവികൾ, അധ്യാപകർ എന്നിവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.