Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav

December 07th, 05:52 pm

PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.

Prime Minister Shri Narendra Modi addresses Karyakar Suvarna Mahotsav in Ahmedabad

December 07th, 05:40 pm

PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.

Northeast is the 'Ashtalakshmi' of India: PM Modi

December 06th, 02:10 pm

PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു

December 06th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

Any country can move forward only by being proud of its heritage and preserving it: PM Modi

November 11th, 11:30 am

PM Modi participated in the 200th anniversary celebration of Shree Swaminarayan Mandir in Vadtal, Gujarat. Noting that the 200th year celebrations in Vadtal dham was not mere history, Shri Modi remarked that it was an event of a huge importance for many disciples including him who had grown up with utmost faith in Vadtal Dham. He added that this occasion was a testimony to the eternal flow of Indian culture.

PM Modi participates in 200th year celebrations of Shree Swaminarayan Mandir in Vadtal, Gujarat

November 11th, 11:15 am

PM Modi participated in the 200th anniversary celebration of Shree Swaminarayan Mandir in Vadtal, Gujarat. Noting that the 200th year celebrations in Vadtal dham was not mere history, Shri Modi remarked that it was an event of a huge importance for many disciples including him who had grown up with utmost faith in Vadtal Dham. He added that this occasion was a testimony to the eternal flow of Indian culture.

ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം

November 09th, 11:00 am

ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 09th, 10:40 am

ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:04 pm

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

August 15th, 01:09 pm

ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.

ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

August 15th, 07:30 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 07th, 10:14 am

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ കരകൗശലത്തൊഴിലാളികളുടെ പ്രയത്‌നങ്ങളെ പ്രശംസിക്കുന്നതിനിടെ, 'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയേയും അദ്ദേഹം ആവർത്തിച്ചു.

ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 30th, 11:00 am

സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ടിഎംസി, കോൺഗ്രസ് അല്ലെങ്കിൽ ഇടതുപക്ഷം, പാർട്ടികൾ വ്യത്യസ്തമാണ്, പക്ഷേ അവരുടെ പാപങ്ങൾ ഒന്നുതന്നെ: ബിഷ്ണുപൂരിൽ പ്രധാനമന്ത്രി മോദി

May 19th, 01:15 pm

പശ്ചിമ ബംഗാളിലെ ബിഷ്ണുപൂരിൽ ഒരു വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെയും രാജ്യത്തെയും ജനങ്ങളെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചു പറഞ്ഞു, മോദി ഒരു ഉപാധിയാണ്, ഒരു സഹായി മാത്രമാണ്. മോദി, നിങ്ങളുടെ സ്വപ്നങ്ങളെ തൻ്റെ പ്രമേയമായി കണക്കാക്കി, ഉയർന്നുവന്നിരിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങളാണ് മോദിയുടെ പ്രമേയം, മോദിയുടെ ദൃഢനിശ്ചയം.

പശ്ചിമ ബംഗാളിലെ പുരുലിയ, ബിഷ്ണുപൂർ, മേദിനിപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നു

May 19th, 12:45 pm

പശ്ചിമ ബംഗാളിലെ പുരുലിയ, ബിഷ്ണുപൂർ, മേദിനിപൂർ എന്നിവിടങ്ങളിൽ നടന്ന ചലനാത്മക പൊതുയോഗങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു, INDI സഖ്യത്തിൻ്റെ പരാജയങ്ങളും പ്രദേശത്തിൻ്റെ വികസനത്തിനും ഉന്നമനത്തിനുമുള്ള ബി.ജെ.പിയുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നു. ടിഎംസിയുടെ വാഗ്ദാനങ്ങളും അവരുടെ പ്രവർത്തനങ്ങളും തമ്മിലുള്ള കാര്യമായ പൊരുത്തക്കേടുകൾ പ്രധാനമന്ത്രി വിശദീകരിച്ചു, പ്രത്യേകിച്ച് ജലക്ഷാമം, സംവരണം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി.

ഈ തിരഞ്ഞെടുപ്പ് എൻഡിഎ നയിക്കുന്ന 'സന്തുഷ്ടികരൻ' മോഡലും കോൺഗ്രസ്-എസ്പി നയിക്കുന്ന 'തുഷ്ടികരൺ മോഡലും' തമ്മിലുള്ള മത്സരമാണ്: യുപിയിലെ ജൗൻപൂരിൽ പ്രധാനമന്ത്രി മോദി

May 16th, 11:15 am

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപിയിലെ ജൗൻപൂരിൽ ആഹ്ലാദഭരിതരും ആവേശഭരിതരുമായ ജനക്കൂട്ടത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. മോദിക്കുള്ള ജനങ്ങളുടെ ജനപിന്തുണയും അനുഗ്രഹവും ലോകം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം പോലും ഇപ്പോൾ വിശ്വസിക്കുന്നത് 'ഫിർ ഏക് ബാർ മോദി സർക്കാർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CAA is a testimony to Modi's guarantee: PM Modi in Lalganj, UP

May 16th, 11:10 am

Ahead of the Lok Sabha elections 2024, Prime Minister Narendra Modi addressed a powerful election rally amid jubilant and passionate crowds in Lalganj, UP. He said, “The world is seeing people's popular support & blessings for Modi.” He added that even the world now trusts, 'Fir ek Baar Modi Sarkar.'

യുപിയിലെ ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെ ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

May 16th, 11:00 am

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് യുപി എന്നിവിടങ്ങളിലെ ആഹ്ലാദഭരിതരും ആവേശഭരിതരുമായ ജനക്കൂട്ടത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മോദിക്കുള്ള ജനങ്ങളുടെ ജനപിന്തുണയും അനുഗ്രഹവും ലോകം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം പോലും ഇപ്പോൾ വിശ്വസിക്കുന്നത് 'ഫിർ ഏക് ബാർ മോദി സർക്കാർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.