ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ 4x400 റിലേ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 04th, 08:18 pm
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതകളുടെ 4x400 റിലേ ടീം വെള്ളി മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. ഈ ശ്രദ്ധേയമായ പ്രകടനത്തിന് വിത്യ രാംരാജ്, ഐശ്വര്യ കൈലാഷ് മിശ്ര, പ്രാചി, ശുഭ വെങ്കിടേശൻ എന്നിവരെ ശ്രീ മോദി അഭിനന്ദിച്ചു.ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ കായികതാരം വിദ്യ രാംരാജിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 03rd, 11:21 pm
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയതിന് അത്ലറ്റ് വിദ്യ രാംരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ പ്രശംസ
October 03rd, 08:31 am
ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടിയതിന് മുഹമ്മദ് അജ്മൽ, വിത്യ രാംരാജ്, രാജേഷ് രമേഷ്, വെങ്കിടേശൻ ശുഭ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.