നിർമിതബുദ്ധിയിൽ നേതൃത്വം വഹിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി
January 04th, 02:42 pm
ഇന്ത്യൻ സംരംഭകൻ ശ്രീ വിശാൽ സിക്ക പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച ഉൾക്കാഴ്ചയുള്ള ആശയവിനിമയമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു, നൂതനാശയങ്ങളിലും യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിതബുദ്ധിയിൽ നേതൃത്വം വഹിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമിതബുദ്ധിയെക്കുറിച്ചും ഇന്ത്യയിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും വരുംകാലത്തെ നിരവധി അനിവാര്യതകളെക്കുറിച്ചും ഇരുവരും വിശദവും വിശാലവുമായ ചർച്ച നടത്തി.