PM Modi addresses public meetings in Telangana’s Kamareddy & Maheshwaram
November 25th, 02:15 pm
Ahead of the Telangana assembly election, PM Modi addressed emphatic public meetings in Kamareddy and Maheshwaram today. He said, “Whenever I come to Telangana, I see a wave of hope among the people here. This wave is the wave of expectation. It is the wave of change. It is the wave of the sentiment that Telangana should achieve the height of development that it deserves.”ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 17th, 11:10 am
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 17th, 10:44 am
‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്വ്യവസ്ഥയുടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.തെലങ്കാനയിലെ മഹബൂബ് നഗറില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 02:43 pm
രാജ്യത്ത് ഉത്സവകാലം ആരംഭിച്ചു. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ, നവരാത്രിക്ക് തൊട്ടുമുമ്പ് ശക്തിപൂജയുടെ ചൈതന്യത്തിനു നാം തുടക്കമിട്ടു. ഇന്ന്, തെലങ്കാനയില്‍ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു; ഇത് ഇവിടെ ആഘോഷത്തിന്റെ നിറമേറ്റി. 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 01st, 02:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നു. പരിപാടിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.ഛത്തീസ്ഗഡിലെ റായ്ഗഡില്‍ റെയില്‍ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 14th, 03:58 pm
വികസനത്തിലേക്ക് ഛത്തീസ്ഗഡ് ഇന്ന് മറ്റൊരു വലിയ കുതിപ്പ് നടത്തുകയാണ്. 6400 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികളുടെ സമ്മാനമാണ് ഇന്ന് ഛത്തീസ്ഗഡ് ഏറ്റുവാങ്ങുന്നത്. ഊര്‍ജ ഉല്‍പ്പാദനത്തില്‍ ഛത്തീസ്ഗഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുമായി നിരവധി പുതിയ പദ്ധതികള്‍ക്ക് ഇന്ന് സമാരംഭം കുറിച്ചിട്ടുമുണ്ട്. സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും ഇന്ന് ഇവിടെ വിതരണം ചെയ്തു.ഛത്തീസ്ഗഡിലെ റായ്ഗഢില്‍ ഏകദേശം 6,350 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
September 14th, 03:11 pm
ഛത്തീസ്ഗഡിലെ റായ്ഗഢില്‍ 6,350 കോടി രൂപയുടെ വിവിധ റെയില്‍ മേഖലപദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഛത്തീസ്ഗഡിലെ 9 ജില്ലകളിലെ 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകളുടെ തറക്കല്ലിടലും തെരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം പേര്‍ക്കുള്ള സിക്കിള്‍ സെല്‍ കൗണ്‍സലിംഗ് കാര്‍ഡുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഛത്തീസ്ഗഡ് ഈസ്റ്റ് റെയില്‍ പദ്ധതി ഒന്നാം ഘട്ടം, ചമ്പയ്ക്കും ജംഗയ്ക്കും ഇടയിലുള്ള മൂന്നാം റെയില്‍ പാത, പെന്ദ്ര റോഡില്‍ നിന്ന് അനുപ്പൂരിലേക്കുള്ള മൂന്നാമത്തെ റെയില്‍ പാത, തലൈപ്പള്ളി കല്‍ക്കരി ഖനിയെ എന്‍.ടി.പി.സിയുടെ (നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍) ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷനുമായി (എസ്.ടി.പി.എസ്) ബന്ധിപ്പിക്കുന്ന എം.ജി.ആര്‍ (മെറി-ഗോ-റൗണ്ട്) സംവിധാനം എന്നിവ റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 11:17 pm
ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു
March 18th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഫ്ലാഗ്‌ഓഫിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 15th, 10:30 am
നമസ്കാരം! തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ ജി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജി, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി ജി, തെലങ്കാന മന്ത്രിമാരായ മുഹമ്മദ് മഹമൂദ് അലി ഗരു, ടി. ശ്രീനിവാസ് യാദവ്, പാർലമെന്റിലെ എന്റെ സഹപ്രവർത്തകർ, എന്റെ സുഹൃത്തുക്കളായ ബന്ദി സഞ്ജയ് ഗരു, കെ.ലക്ഷ്മൺ ഗരു, മറ്റെല്ലാ വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!സെക്കന്തരാബാദിനെയും വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു
January 15th, 10:11 am
സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസായ ഈ ട്രെയിൻ, തെലുങ്കു സംസാരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ തെലങ്കാനയെയും ആന്ധ്രാപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തേതുമാണ്. ഏകദേശം 700 കിലോമീറ്ററാണു ട്രെയിൻ സഞ്ചരിക്കുക. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജമണ്ഡ്രി, വിജയവാഡ എന്നിവിടങ്ങളിലും തെലങ്കാനയിലെ ഖമ്മം, വറംഗൽ, സെക്കന്തരാബാദ് സ്റ്റേഷനുകളിലും ട്രെയിൻ നിർത്തും.സെക്കന്തരാബാദ് - വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ജനുവരി 15ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
January 13th, 05:05 pm
സെക്കന്തരാബാദിനെ വിശാഖപട്ടണവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 15ന് രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഫ്ലാഗ് ഓഫ് ചെയ്യും.