മോദി ഇവിടെ വിശ്രമിക്കാനല്ല വന്നത്; എന്റെ അഭിലാഷങ്ങൾ വളരെ വലുതാണ്: ബാലാഘട്ട റാലിയിൽ പ്രധാനമന്ത്രി മോദി

April 09th, 10:51 pm

മധ്യപ്രദേശിലെ ബാലാഘട്ടിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്നേഹവും അനുഗ്രഹവും വർഷിക്കുകയും മധ്യപ്രദേശിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആദിവാസി സമൂഹത്തിനും സ്ത്രീകൾക്കും രാജ്യത്തിനു വേണ്ടിയും പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

പ്രധാനമന്ത്രി മോദി മധ്യപ്രദേശിലെ ബാലാഘട്ടിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

April 09th, 02:22 pm

മധ്യപ്രദേശിലെ ബാലാഘട്ടിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്നേഹവും അനുഗ്രഹവും വർഷിക്കുകയും മധ്യപ്രദേശിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആദിവാസി സമൂഹത്തിനും സ്ത്രീകൾക്കും രാജ്യത്തിനു വേണ്ടിയും പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

February 29th, 04:07 pm

‘വികസിത സംസ്ഥാനത്തിലൂടെ വികസിത ഇന്ത്യയിലേക്ക്’ യജ്ഞത്തിൽ ഇന്നു നാം മധ്യപ്രദേശിൽനിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ ചർച്ച ചെയ്യുന്നതിനുമുമ്പ്, ഡിണ്ഡോരി റോഡപകടത്തിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു. ഈ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ എനിക്കു സഹതാപമുണ്ട്. പരിക്കേറ്റവർക്കു ഗവണ്മെന്റ് ചികിത്സ നൽകുന്നുണ്ട്. ദുഃഖത്തിന്റെ ഈ നിമിഷത്തിൽ ഞാൻ മധ്യപ്രദേശിലെ ജനങ്ങൾക്കൊപ്പമാണ്.

പ്രധാനമന്ത്രി ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു

February 29th, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. മധ്യപ്രദേശിലുടനീളം 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണു പദ്ധതികൾ. മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി ഫെബ്രുവരി 29നു ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്യും

February 27th, 06:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 29നു വൈകിട്ടു നാലിനു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്യും. പരിപാടിയിൽ, പ്രധാനമന്ത്രി മധ്യപ്രദേശിൽ ഉടനീളം 17,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം തുടങ്ങി നിരവധി സുപ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ. മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.