ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ എൻഡിഎയ്ക്ക് വൻ പിന്തുണ
May 08th, 07:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രമുഖ നേതാക്കളായ ശ്രീ ചന്ദ്രബാബു നായിഡുവും ശ്രീ പവൻ കല്യാണും ചേർന്ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ തെരുവുകളിലൂടെ ഒരു സുപ്രധാന റോഡ്ഷോയ്ക്ക് നേതൃത്വം നൽകി. സംസ്ഥാനത്തിൻ്റെ പുരോഗതിക്കും വികസനത്തിനും എൻഡിഎ സഖ്യത്തിൻ്റെ ഏകീകൃത പ്രതിബദ്ധതയും ശക്തിയും അടിവരയിടുന്ന പരിപാടിക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു.തെലങ്കാനയിലെ മഹബൂബ് നഗറില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 01st, 02:43 pm
രാജ്യത്ത് ഉത്സവകാലം ആരംഭിച്ചു. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ, നവരാത്രിക്ക് തൊട്ടുമുമ്പ് ശക്തിപൂജയുടെ ചൈതന്യത്തിനു നാം തുടക്കമിട്ടു. ഇന്ന്, തെലങ്കാനയില്‍ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു; ഇത് ഇവിടെ ആഘോഷത്തിന്റെ നിറമേറ്റി. 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 01st, 02:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നു. പരിപാടിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.തെലങ്കാനയില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും
September 29th, 02:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 1 ന് തെലങ്കാന സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് പ്രധാനമന്ത്രി മഹബൂബ് നഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നടത്തും.PM expresses grief over the loss of lives due to fire at Covid Centre in Vijayawada
August 09th, 11:16 am
The Prime Minister Shri Narendra Modi expressed grief over the loss of lives due to fire at a Covid Centre in Vijayawada.