I consider industry, and also the private sector of India, as a powerful medium to build a Viksit Bharat: PM Modi at CII Conference

July 30th, 03:44 pm

Prime Minister Narendra Modi attended the CII Post-Budget Conference in Delhi, emphasizing the government's commitment to economic reforms and inclusive growth. The PM highlighted various budget provisions aimed at fostering investment, boosting infrastructure, and supporting startups. He underscored the importance of a self-reliant India and the role of industry in achieving this vision, encouraging collaboration between the government and private sector to drive economic progress.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25ന് ശേഷമുള്ള സമ്മേളനം’ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 30th, 01:44 pm

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25-ന് ശേഷമുള്ള സമ്മേളന’ത്തിന്റെ ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വളർച്ചയ്ക്കും വ്യവസായത്തിന്റെ പങ്കിനുമുള്ള ഗവൺമെന്റിന്റെ വലിയ കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായം, ഗവൺമെന്റ്, നയതന്ത്ര സമൂഹം, ചിന്തകർ എന്നീ മേഖലകളിൽനിന്നുള്ള ആയിരത്തിലധികം പേർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. രാജ്യത്തുടനീളവും വിദേശത്തുമുള്ള വിവിധ സിഐഐ കേന്ദ്രങ്ങളിൽനിന്നും നിരവധി പേർ സമ്മേളനത്തിന്റെ ഭാഗമായി.

സി.ഐ.ഐയുടെ ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ ജൂലായ് 30-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

July 29th, 12:08 pm

ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 02nd, 11:10 am

'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍’ പ്രധാനമന്ത്രി ഡിസംബര്‍ 25ന് പ്രകാശനം ചെയ്യും

December 24th, 07:47 pm

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 25ന് വൈകിട്ട് 4.30ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികളുടെ’ 11 വാല്യങ്ങളുള്ള ആദ്യ ശ്രേണി പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്തംബര്‍ 23ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 22nd, 02:10 pm

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 സെപ്റ്റംബര്‍ 23-ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

സിബിഐയുടെ വജ്രജൂബിലി ആഘോഷങ്ങൾ ഏപ്രിൽ 3ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

April 02nd, 10:43 am

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഐ.ടി.യു ഏരിയ ഓഫീസ് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

March 22nd, 03:34 pm

വളരെ സവിശേഷവും പുണ്യവുമായ ദിവസമാണ് ഇന്ന്. ഹിന്ദു കലണ്ടറിലെ പുതുവര്‍ഷം ഇന്ന് മുതലാണ് ആരംഭിക്കുന്നത്. നിങ്ങള്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ വിക്രം സംവത് 2080 ആശംസിക്കുന്നു. വിശാലവും വൈവിദ്ധ്യപൂര്‍ണ്ണവുമായ നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി വിവിധങ്ങളായ കലണ്ടറുകള്‍ പ്രചാരത്തിലുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് തീയതിയും സമയവും നല്‍കുന്ന കൊല്ലവര്‍ഷത്തിന്റെ മലയാളം കലണ്ടറും തമിഴ് കലണ്ടറും ഉണ്ട്. 2080 വര്‍ഷം മുമ്പു മുതല്‍ വിക്രം സംവതും ഇവിടെ ഉണ്ട്. നിലവില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ 2023 ആണ് കാണിക്കുന്നത്, എന്നാല്‍ അതിനും 57 വര്‍ഷം മുമ്പാണ് വിക്രം സംവത് ആരംഭിച്ചത്. ഈ ശുഭദിനത്തില്‍ ടെലികോം, ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളി), അനുബന്ധ നൂതനാശയമേഖലകളില്‍ ഒരു പുതിയ തുടക്കം സംഭവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐ.ടി.യു) ഏരിയ ഓഫീസും ഇന്നൊവേഷന്‍ സെന്ററും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിനുപുറമെ, ഒുരു 6ജി ടെസ്റ്റ് ബെഡിനും ഇന്ന് സമാരംഭം കുറിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നമ്മുടെ വിഷന്‍ ഡോക്യുമെന്റും (ദര്‍ശന രേഖയും)അനാവരണം ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ ഊര്‍ജം പകരുക മാത്രമല്ല, ദക്ഷിണ ഏഷ്യയ്ക്കും ഗ്ലോബല്‍ സൗത്തിനും പരിഹാരങ്ങളും നൂതനാശയങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും. ഇത് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ച് നമ്മുടെ സര്‍വകലാശാല പഠന ഗവേഷണ വിഭാഗം (അക്കാദമിയ), നൂതനാശയക്കാര്‍ (ഇന്നൊവേറ്റര്‍), സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായം എന്നിവയില്‍.

ഐടിയു ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 22nd, 12:30 pm

വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിന്റെ (ഐടിയു) ഇന്ത്യയിലെ പുതിയ ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും ഉദ്ഘാടനം ചെയ്തു. ഭാരത് 6ജി മാർഗദർശകരേഖയുടെ പ്രകാശനവും 6ജി ഗവേഷണ - വികസന പരീക്ഷണസംവിധാനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ലിക്കേഷനും അദ്ദേഹം പുറത്തിറക്കി. വിവര വിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള (ഐസിടി) ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയാണ് ഐടിയു. ഏരിയ ഓഫീസ് സ്ഥാപിക്കുന്നതിനായി ഐടിയുവുമായി 2022 മാർച്ചിലാണ് ഇന്ത്യ ആതിഥേയ രാജ്യ ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇത് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളെ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുകയും മേഖലയിൽ പരസ്പര പ്രയോജനകരമായ സാമ്പത്തിക സഹകരണം വളർത്തുകയും ചെയ്യും.

ഐടിയു ഏരിയ ഓഫീസും നൂതനാശയകേന്ദ്രവും പ്രധാനമന്ത്രി നാളെ (മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും

March 21st, 04:00 pm

രാജ്യത്തെ പുതിയ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) ഏരിയ ഓഫീസും നൂതനാശയ കേന്ദ്രവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 മാർച്ച് 22ന്) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30നു വിജ്ഞാൻ ഭവനിലാണു പരിപാടി. ചടങ്ങിൽ ഭാരത് 6ജി കാഴ്ചപ്പാടുരേഖ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും 6ജി ഗവേഷണ-വികസന പരീക്ഷണസംവിധാനത്തിനു തുടക്കംകുറിക്കുകയും ചെയ്യും. ‘കോൾ ബിഫോർ യൂ ഡിഗ്’ ആപ്ല‌‌ിക്കേഷനും അദ്ദേഹം പുറത്തിറക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും.

ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ വേദിയുടെ മൂന്നാം സമ്മേളനം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

March 09th, 04:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മാർച്ച് 10 ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള വേദിയുടെ (എൻ പി ഡി ആർ ആർ ) മൂന്നാം സമ്മേളനം ഉദ്ഘാടനം ചെയ്യും. മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പ്രതിരോധശേഷി കെട്ടിപ്പടുക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 25th, 11:00 am

അസം ഗവർണർ ശ്രീ ജഗദീഷ് മുഖി ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെയും മന്ത്രിസഭയിലെയും എന്റെ സഹപ്രവർത്തകൻ, ശ്രീ സർബാനന്ദ സോനോവാൾ ജി, നിയമസഭാ സ്പീക്കർ ശ്രീ ബിശ്വജിത് ജി, റിട്ടയേർഡ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, തപൻ കുമാർ ഗൊഗോയ് ജി, അസം ഗവൺമെന്റ് മന്ത്രി പിജൂഷ് ഹസാരിക ജി, പാർലമെന്റ് അംഗങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള അസമീസ് സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖരും ഈ പരിപാടിയിൽ പങ്കെടുത്തു.

ലചി‌ത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

November 25th, 10:53 am

ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുന‌ിന്ന ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ‘ലചിത് ബർഫുകൻ - മുഗളരെ തടഞ്ഞ അസമിന്റെ വീരനായകൻ’ എന്ന പുസ്തകവും പ്രധാനമന്ത്രി പ്രകാശനംചെയ്തു.

ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

November 24th, 11:51 am

ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 നവംബർ 25 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ അഭിസംബോധന ചെയ്യും.

വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി നവംബർ 3-ന് അഭിസംബോധന ചെയ്യും

November 02nd, 04:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 3 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ സെൻട്രൽ വിജിലൻസ് കമ്മീഷന്റെ (സിവിസി) വിജിലൻസ് അവബോധ വാരത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യും.

ഇൻ-സിറ്റ്യു ചേരി പുനഃസ്ഥാപനപദ്ധതി’പ്രകാരം ഡൽഹിയിലെ കാൽക്കാജിയിൽ പുതുതായി നിർമിച്ച 3024 ഫ്ലാറ്റുകൾ നവംബർ 2ന് (നാളെ) പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും

November 01st, 05:06 pm

‘ഇൻ-സിറ്റ്യു ചേരി പുനഃസ്ഥാപനപദ്ധതി’പ്രകാരം ചേരിനിവാസികളുടെ പുനരധിവാസത്തിനായി നിർമിച്ച 3024 ഇഡബ്ല്യുഎസ് ഫ്ലാറ്റുകൾ ഡൽഹിയിലെ കാൽക്കാജിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. അർഹരായ ഗുണഭോക്താക്കൾക്കു താക്കോലും കൈമാറും. 2022 നവംബർ രണ്ടിന് (നാളെ) വൈകിട്ട് 4.30നാണു പരിപാടി.