ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.മെച്ചപ്പെട്ട ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്തപ്രസ്താവന
July 10th, 09:15 pm
ചാൻസലർ കാൾ നെഹമെറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജൂലൈ 9നും 10നും ഓസ്ട്രിയയിൽ ഔദ്യോഗിക സന്ദർശനം നടത്തി. സന്ദർശനവേളയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചാൻസലർ നെഹമെറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ഓസ്ട്രിയ സന്ദർശനമാണിത്. 41 വർഷത്തിനുശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികമാണ് ഈ വർഷം.India and Austria to give strategic direction to their relations: PM Modi in Vienna
July 10th, 02:45 pm
PM Modi and Austrian Chancellor Karl Nehammer held bilateral talks in Vienna. At a joint press conference on this occasion, the Prime Minister said that shared values such as democracy and the rule of law form the strong foundation of the relationship between the two countries. He announced that both sides have decided to provide a strategic direction to their relations.പ്രധാനമന്ത്രി മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി ചേർന്നു
July 09th, 11:45 pm
തൻ്റെ ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാം പാദത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെ വിയന്നയിലെത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.പ്രധാനമന്ത്രിയുടെ റഷ്യ - ഓസ്ട്രിയ സന്ദർശനം (2024 ജൂലൈ 8 - 10)
July 04th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2004 ജൂലൈ 8 മുതൽ 10 വരെ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തും.വിയന്നയിലെ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു
November 03rd, 12:13 pm
വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.