നവംബർ 11-ന് ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും
November 10th, 07:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 11 ന് രാവിലെ 11:15 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഗുജറാത്തിലെ വഡ്താലിലുള്ള ശ്രീ സ്വാമിനാരായണ മന്ദിറിൻ്റെ 200-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.തൊഴില്‍ മേളയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ ഒകേ്ടാബര്‍ 29 ന് പ്രധാനമന്ത്രി വിതരണം ചെയ്യും
October 28th, 01:05 pm
പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബര്‍ 29 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്യും. ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.മഹാരാഷ്ട്രയില്‍ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് ഒകേ്ടാബര്‍ 9 ന് പ്രധാനമന്ത്രി തറക്കല്ലിടും
October 08th, 07:31 pm
മഹാരാഷ്ട്രയില്‍ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 9 ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും സെപ്റ്റംബര്‍ 29-ന് പ്രധാനമന്ത്രി നിര്‍വഹിക്കും
September 28th, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയില്‍ സെപ്തംബര്‍ 6ന് പ്രധാനമന്ത്രി സംസാരിക്കും
September 05th, 02:17 pm
ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗിദാരി സംരംഭം' ആരംഭിക്കുന്ന പരിപാടിയെ 2024 സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രി ഓഗസ്റ്റ് 31ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും
August 30th, 04:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31ന് പകൽ 12.30ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ കാഴ്ചപ്പാടുകൾ സാക്ഷാത്കരിച്ച്, അത്യാധുനിക വന്ദേ ഭാരത് എക്സ്‌പ്രസുകൾ മീറഠ്-ലഖ്‌നൗ; മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്നു പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും.Judiciary has consistently played the moral responsibility of being vigilant : PM Modi in Jodhpur
August 25th, 05:00 pm
Prime Minister Narendra Modi attended the Platinum Jubilee celebrations of the Rajasthan High Court in Jodhpur, where he highlighted the importance of the judiciary in safeguarding democracy. He praised the High Court's contributions over the past 75 years and emphasized the need for modernizing the legal system to improve accessibility and efficiency.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
August 25th, 04:30 pm
മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് മോശം കാലാവസ്ഥ കാരണം വേദിയിലെത്താന്‍ വൈകിയതിലുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് രാജസ്ഥാന്‍ ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്നും പറഞ്ഞു. അതിനാല്‍, നിരവധി മഹദ് വ്യക്തികളുടെ നീതിയും അഖണ്ഡതയും അര്‍പ്പണബോധവും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്നത്തെ പരിപാടി ഭരണഘടനയോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്'- നീതിയുടെ എല്ലാ പതാകവാഹകരെയും രാജസ്ഥാനിലെ ജനങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിച്ച്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പ്രധാനമന്ത്രി ജൂൺ 30നു പ്രകാശനം ചെയ്യും
June 29th, 11:03 am
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തിന്റെ പൂർവസന്ധ്യയിൽ, അദ്ദേഹത്തിന്റെ ജീവിതയാത്രയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്യും. ജൂൺ 30ന് ഉച്ചയ്ക്ക് 12നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഹൈദരാബാദിലെ ഗച്ചിബൗലിയിലെ അന്വയ കൺവെൻഷൻ സെന്ററിലാണു പരിപാടി.പ്രധാനമന്ത്രി മാർച്ച് 13ന് ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകൾ’ എന്ന പരിപാടിയിൽ പങ്കെടുക്കും; ഏകദേശം 1.25 ലക്ഷംകോടിരൂപയുടെ മൂന്നു സെമികണ്ടക്ടർ കേന്ദ്രങ്ങൾക്കു തറക്കല്ലിടും
March 12th, 03:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 13നു രാവിലെ 10.30നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിത ഭാരതത്തിനായി ചിപ്പുകൾ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയും ഏകദേശം 1.25 ലക്ഷംകോടിരൂപയുടെ മൂന്നു സെമികണ്ടക്ടർ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള യുവാക്കളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.ഏകദേശം 41,000 കോടി രൂപയുടെ 2000 റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും ഫെബ്രുവരി 26ന് പ്രധാനമന്ത്രി നിര്‍വഹിക്കും
February 25th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 41,000 കോടയിലധികം രൂപ ചെലവുവരുന്ന 2000 റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ അഭിസംബോധന ചെയ്യും
February 15th, 03:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16ന് രാവിലെ 11ന് 'വികസിത് ഭാരത് വികസിത് രാജസ്ഥാന്‍' പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. ചടങ്ങില്‍ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്ര സമര്‍പ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. റോഡുകള്‍, റെയില്‍വേ, സൗരോര്‍ജം, ഊര്‍ജ പ്രക്ഷേപണം, കുടിവെള്ളം, പെട്രോളിയം, പ്രകൃതി വാതകം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവര്‍ സാക്ഷ്യം വഹിക്കും
February 11th, 03:13 pm
ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.ഫെബ്രുവരി 10-ന് പ്രധാനമന്ത്രി ‘വികസിത് ഭാരത് വികസിത് ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്യും
February 09th, 05:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ‘വികസിത് ഭാരത് വികസിത് ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ) മറ്റ് ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഭൂമിപൂജയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.പ്രധാനമന്ത്രിയില്‍ മതിപ്പുളവാക്കി വനിതാ അവബോധ പ്രചാരണത്തില്‍ വ്യാപൃതയായ ദുംഗര്‍പൂര്‍ വനിതാ സംരംഭക
January 18th, 04:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.വരുമാനം ഇരട്ടിയാക്കി തെലങ്കാന കരിംനഗറിലെ വിദ്യാസമ്പന്നനായ കര്‍ഷകന്‍
January 18th, 03:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി ജനുവരി 18ന് പ്രധാനമന്ത്രി സംവദിക്കും
January 17th, 05:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി 2024 ജനുവരി 18 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി സമ്മേളത്തെ അഭിസംബോധന ചെയ്യും.ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് പി.എം-ജന്‍മന്നിന് കീഴില്‍ പി.എം.എ.വൈ (ജി) യുടെ ആദ്യ ഗഡു പ്രധാനമന്ത്രി ജനുവരി 15 ന് വിതരണം ചെയ്യും
January 14th, 01:22 pm
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാന് (പി.എം.-ജന്‍മന്‍) കീഴില്‍ പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമിണിന്റെ (പി.എം.എ.വൈ-ജി) ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു 2024 ജനുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്യും. ഈ അവസരത്തില്‍ പിഎം-ജന്‍മന്നിന്റെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും.ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.