പത്താം ‘വൈബ്രന്റ് ഗുജറാത്ത്’ ഉച്ചകോടി 2024ന്റെ ഭാഗമായി പ്രധാനമന്ത്രി ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

January 10th, 07:09 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാലയുമായി കൂടിക്കാഴ്ച നടത്തി. ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചെക്ക് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. 2024 ജനുവരി 9 മുതൽ 11 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകും.

സാമ്പത്തിക വളർച്ച, പരിഷ്‌കരണങ്ങൾ, ഇന്ത്യയുടെ വികസന മുന്നേറ്റത്തെ ശക്തിപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുന്നതിനുള്ള മികച്ച ഫോറമാണ് 'വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി' : പ്രധാനമന്ത്രി

January 10th, 06:18 pm

ഇന്നത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ നിന്നുള്ള കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ആഗോള വ്യവസായപ്രമുഖർ

January 10th, 12:28 pm

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ്. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയം ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 10th, 10:30 am

നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024 വര്‍ഷത്തേക്കുള്ള എന്റെ ഹൃദയംഗമമായ പുതുവല്‍സര ആശംസകള്‍ നേരുന്നു. ഭാരതം ഈയിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തോടെ വികസിത പദവി കൈവരിക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തെ ഭരണകാലം ഭാരതത്തിന് 'അമൃത കാല'മാണ്. ഇത് പുതിയ അഭിലാഷങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടര്‍ച്ചയായ നേട്ടങ്ങളുടെയും ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. 'അമൃത കാല'ത്തില്‍ നടക്കുന്ന ഈ പ്രഥമ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കു വളരെയധികം പ്രാധാന്യമുണ്ട്. ഈ ഉച്ചകോടിയില്‍ നമ്മളോടൊപ്പം ചേര്‍ന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരതത്തിന്റെ വികസന യാത്രയിലെ വിലപ്പെട്ട സഖ്യകക്ഷികളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും അറിയിക്കുന്നു.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 10th, 09:40 am

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയവും ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

PM Modi meets CEOs of global firms in Gandhinagar, Gujarat

January 09th, 04:30 pm

Prime Minister Narendra Modi met CEOs of various global organisations and institutes in Gandhinagar, Gujarat. These included Sultan Ahmed Bin Sulayem of DP World, Mr. Sanjay Mehrotra of Micron Technology, Professor Iain Martin of Deakin University, Mr. Keith Svendsen of A.P. Moller – Maersk and Mr. Toshihiro Suzuki of Suzuki Motor Corp.

പത്താമതു ‘വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024’നോട് അനുബന്ധിച്ച് പ്രധാനമന്ത്രി മൊസാംബീക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

January 09th, 02:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 9നു ഗാന്ധിനഗറിൽ മൊസാംബീക് പ്രസിഡന്റ് ഫിലിപ്പെ ജസിന്റോ ന്യൂസിയുമായി കൂടിക്കാഴ്ച നടത്തി.

തിമോര്‍-ലെസ്റ്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 09th, 11:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പ്രസിഡന്റ് ഹോര്‍ത്തയും ഇന്ന് ഗാന്ധിനഗറില്‍ കൂടിക്കാഴ്ച നടത്തി. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ഹോര്‍ത്തയ്ക്കും അദ്ദേഹത്തിന്റെ സംഘത്തിനും പ്രധാനമന്ത്രി ഊഷ്മളമായ സ്വാഗതമേകി. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്ര നേതൃത്വ തലത്തിലോ ഗവണ്‍മെന്റ് തലത്തിലോ നടക്കുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. ഊര്‍ജ്ജസ്വലമായ ''ഡല്‍ഹി-ദിലി'' ബന്ധം സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്ത് ഇന്ത്യന്‍ ദൗത്യം ആരംഭിക്കുമെന്ന് 2023 സെപ്റ്റംബറില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കാര്യശേഷി വര്‍ദ്ധന, മാനവ വിഭവശേഷി വികസനം, ഐ.ടി, ഫിന്‍ടെക്, ഊര്‍ജ്ജം പരമ്പരാഗത വൈദ്യശാസ്ത്രവും ഫാര്‍മയും ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം എന്നിവയില്‍ തിമോര്‍-ലെസ്‌റ്റെയ്ക്ക് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ (ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ)), ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യ കൂട്ടായ്മ (കോയലിഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ റെസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (സിഡിആര്‍ഐ) എന്നിവയില്‍ പങ്കുചേരാന്‍ തിമോര്‍-ലെസെ്റ്റയെ അദ്ദേഹം ക്ഷണിച്ചു.

പ്രധാനമന്ത്രി ജനുവരി 8 മുതല്‍ 10 വരെ ഗുജറാത്ത് സന്ദര്‍ശിക്കും

January 07th, 03:11 pm

ജനുവരി 9 രാവിലെ 9:30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ എത്തുന്ന പ്രധാനമന്ത്രി, അവിടെ ലോക നേതാക്കളുമായി ഉഭയകക്ഷി യോഗങ്ങള്‍ നടത്തുകയും, തുടര്‍ന്ന് പ്രമുഖ ആഗോള കോര്‍പ്പറേഷനുകളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ട്രേഡ് ഷോ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 09th, 11:09 am

ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 2021 ഡിസംബറിലെ ഉദ്ഘാടന ഇന്‍ഫിനിറ്റി ഫോറത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മഹാമാരി മൂലം ലോകം അനിശ്ചിതത്വത്താല്‍ നിറഞ്ഞു നിന്നത് ഞാന്‍ ഓര്‍ക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു, ആ ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, കടബാധ്യതകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം.

ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 09th, 10:40 am

.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ ഇരുപതാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 27th, 11:00 am

വേദിയിലുള്ള ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍, വ്യവസായ ലോകത്തെ പ്രമുഖരായ സുഹൃത്തുക്കളും മറ്റ് വിശിഷ്ട വ്യക്തികളും എന്റെ കുടുംബാംഗങ്ങളും ഇവിടെ സന്നിഹിതരായിട്ടുണ്ട്. 20 വര്‍ഷം മുമ്പ് നാം ഒരു ചെറിയ വിത്ത് വിതച്ചു. ഇന്ന് അത് വളരെ വലുതും ചടുലവുമായ ഒരു ആല്‍മരമായി വളര്‍ന്നിരിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇന്ന് നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. വൈബ്രന്റ് ഗുജറാത്ത് ഒരു ബ്രാന്‍ഡിംഗ് മാത്രമല്ല, അതിലും പ്രധാനമായി അത് പരസ്പര ബന്ധം രൂപപ്പെടുത്തുന്ന ഒരു സംഭവമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. ഈ വിജയകരമായ ഉച്ചകോടി ലോകത്തിന് ഒരു ബ്രാന്‍ഡായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ശക്തമായ ഒരു ബന്ധത്തിന്റെ പ്രതീകമാണ്. ഇതാണ് ഞാനും ഗുജറാത്തിലെ 7 കോടി പൗരന്മാരും അവരുടെ കഴിവുകളും തമ്മിലുള്ള ബന്ധവും. എന്നോടുള്ള അവരുടെ അതിരറ്റ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ബന്ധമാണിത്.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി സംസാരിച്ചു

September 27th, 10:30 am

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം ആഘോഷിക്കുന്ന പരിപാടിയെ ഇന്ന് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം മുമ്പ്, 2003 സെപ്റ്റംബര്‍ 28 ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനപരമായ നേതൃത്വത്തിലാണ് ആരംഭിച്ചത്. കാലക്രമേണ, ഇത് ഒരു യഥാര്‍ത്ഥ ആഗോള സംഭവമായി രൂപാന്തരപ്പെട്ടു, ഇന്ത്യയിലെ പ്രധാന വ്യവസായ ഉച്ചകോടികളിലൊന്നായി ഇത് മാറി.