വാരണാസിയില്‍ വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചില്ല പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യുന്ന വേളയിൽ പ്രധാനമത്രിയുടെ പ്രസംഗം
July 14th, 06:28 pm
വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിളും തറക്കല്ലിടൽ ചടങ്ങിലും സംസാരിക്കവെ , വാരണാസിയെ ഒരു സ്മാർട്ട് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നേറുന്നുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്റഗ്രേറ്റഡ് കമാൻഡ് ആന്റ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം പത്ത് മറ്റ് പദ്ധതികളും അതിവേഗം നടപ്പാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതു ഈ മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും .വാരണാസിയില്‍ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
July 14th, 06:07 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ 900 കോടി രൂപ മൂല്യം വരുന്ന വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചിലതിനു തറക്കല്ലിടുകയും ചെയ്തു. വാരണാസി നഗര വാതക വിതരണ പദ്ധതി, വാരണാസി-ബല്ലിയ മെമു തീവണ്ടി എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പ്പെടും. പഞ്ചകോശി പരിക്രമ മാര്‍ഗിനും ഒപ്പം സ്മാര്‍ട് സിറ്റിക്കും നമാമി ഗംഗേയ്ക്കും കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും തറക്കല്ലിടുകയും ചെയ്തു. ഇതിനു പുറമേ, വാരണാസിയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനും തറക്കല്ലിട്ടു.