Institutional service has the ability to solve big problems of the society and the country: PM at the Karyakar Suvarna Mahotsav

December 07th, 05:52 pm

PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.

Prime Minister Shri Narendra Modi addresses Karyakar Suvarna Mahotsav in Ahmedabad

December 07th, 05:40 pm

PM Modi addressed the Karyakar Suvarna Mahotsav in Ahmedabad via video conferencing. He highlighted the Karyakar Suvarna Mahotsav as a key milestone in 50 years of service by BAPS. He praised the initiative of connecting volunteers to service work, which began five decades ago and applauded the dedication of lakhs of BAPS workers.

Maharashtra has witnessed the triumph of development, good governance, and genuine social justice: PM Modi

November 23rd, 10:58 pm

Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.

PM Modi addresses passionate BJP Karyakartas at the Party Headquarters

November 23rd, 06:30 pm

Prime Minister Narendra Modi addressed BJP workers at the party headquarters following the BJP-Mahayuti alliance's resounding electoral triumph in Maharashtra. He hailed the victory as a decisive endorsement of good governance, social justice, and development, expressing heartfelt gratitude to the people of Maharashtra for trusting BJP's leadership for the third consecutive time.

വികസനം പൈതൃകവുമായി സമന്വയിപ്പിച്ചു മുന്നേറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി

November 12th, 07:05 am

ഇഗാസ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ പൗരന്മാരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത അദ്ദേഹം, ദേവഭൂമിയിലെ ഇഗാസ് ഉത്സവത്തിൻ്റെ പൈതൃകം തുടർന്നും സമ്പന്നമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉത്തരാഖണ്ഡ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശം

November 09th, 11:00 am

ഇന്ന് ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വർഷത്തിന് തുടക്കമാവുകയാണ്. അതായത് ഉത്തരാഖണ്ഡ് 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. നാം മുന്നോട്ട് നോക്കുമ്പോൾ, ഉത്തരാഖണ്ഡിന് ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധരായി അടുത്ത 25 വർഷത്തെ യാത്ര ആരംഭിക്കണം. ഇതിൽ ആഹ്ലാദകരമായ ഒരു യാദൃശ്ചികതയുണ്ട്: നമ്മുടെ പുരോഗതി ഭാരതത്തിൻ്റെ അമൃത് കാലവുമായി ചേർന്നുപോകുന്നു. ദേശീയ വളർച്ചയ്ക്കായി സമർപ്പിച്ചിരിക്കുന്ന 25 വർഷത്തെ സുപ്രധാന കാലഘട്ടമാണിത്. വികസിത ഭാരതത്തിൻ്റെ ഭാഗമായി വികസിത ഉത്തരാഖണ്ഡ് എന്ന കാഴ്ചപ്പാട് ഈ സംഗമം ഉയർത്തിക്കാട്ടുന്നു, ഈ കാലഘട്ടത്തിൽ നമ്മുടെ പരസ്പര അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു. വരുന്ന 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് ഉത്തരാഖണ്ഡിലെ ജനങ്ങൾ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സംഭവങ്ങളിലൂടെ, ഉത്തരാഖണ്ഡിൻ്റെ അഭിമാനം ആഘോഷിക്കപ്പെടും, വികസിത ഉത്തരാഖണ്ഡിൻ്റെ ദർശനം നാട്ടിലെ ഓരോ നിവാസിയിലും പ്രതിധ്വനിക്കും. ഈ സുപ്രധാന അവസരത്തിലും ഈ നിർണായക തീരുമാനത്തിനും, നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസം മുമ്പ് പ്രവാസി ഉത്തരാഖണ്ഡ് സമ്മേളനവും വിജയകരമായി നടന്നു. സംസ്ഥാനത്തിൻ്റെ വികസന യാത്രയിൽ നമ്മുടെ കുടിയേറ്റക്കാരായ ഉത്തരാഖണ്ഡികൾ നിർണായക പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ദേവഭൂമി ഉത്തരാഖണ്ഡിൻ്റെ രജതജൂബിലി വാർഷികത്തിൽ ഉത്തരാഖണ്ഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

November 09th, 10:40 am

ഉത്തരാഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡ്, രൂപീകരണത്തിൻ്റെ 25-ാം വർഷത്തിലേക്ക് പ്രവേശിച്ചതായി ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിൻ്റെ അടുത്ത 25 വർഷത്തെ ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തരാഖണ്ഡിൻ്റെ അടുത്ത 25 വർഷത്തെ ഈ യാത്രയ്ക്ക് ഒരു വലിയ യാദൃച്ഛികതയുണ്ടെന്നും, ഇന്ത്യയും അതിൻ്റെ 25 വർഷത്തെ അമൃതകാലത്തിലാണെന്നും വികസിത ഉത്തരാഖണ്ഡ്, വികസിത ഭാരതത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾക്കൊപ്പം ഒന്നിലധികം പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പരിപാടികളിലൂടെ ഉത്തരാഖണ്ഡിൻ്റെ അഭിമാനം വ്യാപിക്കും എന്നും വികസിത ഉത്തരാഖണ്ഡ് എന്ന ലക്ഷ്യം സംസ്ഥാനത്തെ ഓരോ വ്യക്തിയിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സുപ്രധാന അവസരത്തിനും ഈ സുപ്രധാന തീരുമാനം സ്വീകരിച്ചതിനും സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു. അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘പ്രവാസി ഉത്തരാഖണ്ഡ് സമ്മേളന’ പരിപാടി അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്തുള്ള ഉത്തരാഖണ്ഡുകാർ ഉത്തരാഖണ്ഡിൻ്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അൽമോറ റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

November 04th, 01:19 pm

ഉത്തരാഖണ്ഡിലെ അൽമോറയിലുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. @PMOIndia സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ, അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും, ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

Congress aims to weaken India by sowing discord among its people: PM Modi

October 08th, 08:15 pm

Initiating his speech at the BJP headquarters following a remarkable victory in the assembly election, PM Modi proudly stated, “Haryana, the land of milk and honey, has once again worked its magic, turning the state 'Kamal-Kamal' with a decisive victory for the Bharatiya Janata Party. From the sacred land of the Gita, this win symbolizes the triumph of truth, development, and good governance. People from all communities and sections have entrusted us with their votes.”

PM Modi attends a programme at BJP Headquarters in Delhi

October 08th, 08:10 pm

Initiating his speech at the BJP headquarters following a remarkable victory in the assembly election, PM Modi proudly stated, “Haryana, the land of milk and honey, has once again worked its magic, turning the state 'Kamal-Kamal' with a decisive victory for the Bharatiya Janata Party. From the sacred land of the Gita, this win symbolizes the triumph of truth, development, and good governance. People from all communities and sections have entrusted us with their votes.”

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

October 08th, 06:35 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

ഉത്തരാഖണ്ഡ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 12th, 05:51 pm

ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 25th, 01:42 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഉത്തരാഖണ്ഡ് ബസ് അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; അ‌പകടത്തിനിരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചു

June 15th, 07:44 pm

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അ‌ദ്ദേഹം പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ ടൂറിസം വർധിപ്പിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി ഋഷികേശിൽ

April 11th, 12:45 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.

ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു പൊതുയോഗത്തിൽ ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന പ്രധാനമന്ത്രി ചെയ്തു

April 11th, 12:00 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തെ മാനസികാവസ്ഥയുള്ള കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി മോദി

April 02nd, 12:30 pm

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.

ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ പ്രസംഗം നടത്തി

April 02nd, 12:00 pm

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വലിയ സദസ്സുമായി സംസാരിച്ചു. തൻ്റെ പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, ഇത് ഉത്തരാഖണ്ഡിലെ ദേവഭൂമിയിലെ എൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, മിനി ഇന്ത്യ എന്ന് പതിവായി മുദ്രകുത്തപ്പെടുന്ന പ്രദേശത്താണ് ഈ റാലി വികസിക്കുന്നത്. നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാനാണ് ഇവിടെ വന്നത്. നിങ്ങളെല്ലാവരോടും ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്.

2021-26 കാലയളവിലെ പ്രളയനിയന്ത്രണ- അതിര്‍ത്തിപ്രദേശ പരിപാടിക്കു (എഫ്എംബിഎപി) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

February 21st, 11:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പ്രളയനിയന്ത്രണ-അതിര്‍ത്തിപ്രദേശ പരിപാടി (എഫ്എംബിഎപി)’ തുടരുന്നതിനുള്ള ജലവിഭവ വകുപ്പ്, ആര്‍ഡി ആന്‍ഡ് ജിആര്‍ നിർദേശത്തിന് അംഗീകാരം നല്‍കി. 2021-22 മുതല്‍ 2025-26 വരെയുള്ള (15-ാം ധനകാര്യ കമ്മീഷന്റെ കാലയളവ്) അഞ്ചുവര്‍ഷത്തേക്കു പദ്ധതി തുടരുന്നതിനു മൊത്തം 4100 കോടി രൂപ വകയിരുത്തി.