ഗുജറാത്തിലെ ഭറൂച്ചില്‍ നടന്ന 'ഉത്കര്‍ഷ് സമാരോഹി'ല്‍ പ്രധാനമന്ത്രി ന്ടത്തിയ പ്രഭാഷണം
May 12th, 10:31 am
ഇന്നത്തെ 'ഉത്കര്‍ഷ് സമരോഹ്' ശരിക്കും പ്രശംസനീയമാണ്, ഗവണ്‍മെന്റ് ദൃഢനിശ്ചയത്തോടും ആത്മാര്‍ത്ഥതയോടും കൂടി ഗുണഭോക്താവിലേക്ക് എത്തുമ്പോള്‍ അത് സൃഷ്ടിപരമായ ഫലങ്ങളിലേക്ക് നയിക്കും എന്നതിന്റെ സാക്ഷ്യമാണ് ഇത്. നാല് സാമൂഹിക സുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കിയതിന് ഭറൂച്ച് ജില്ലാ ഭരണകൂടത്തെയും ഗുജറാത്ത് ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളെല്ലാവരും ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഈ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോള്‍, അവരില്‍ സംതൃപ്തിയും ആത്മവിശ്വാസവും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.ബറൂച്ചില്‍ 'ഉത്കര്‍ഷ് സമരോഹിനെ' പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 12th, 10:30 am
ഗുജറാത്തിലെ ബറൂച്ചില്‍ 'ഉത്കര്‍ഷ് സമരോഹ്'നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ജില്ലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നാല് പ്രധാന പദ്ധതികള്‍ 100% പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും ഇതിനൊപ്പം നടന്നു. ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കാന്‍ ഇതു സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി നാളെ ബറൂച്ചിൽ 'ഉത്കർഷ് സമാരോഹിനെ അഭിസംബോധന ചെയ്യും
May 11th, 04:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2022 മെയ് 12-ന് ) രാവിലെ 10:30-ന് ഗുജറാത്തിലെ ബറൂച്ചിൽ 'ഉത്കർഷ് സമാരോഹിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നാല് പ്രധാന പദ്ധതികളുടെ 100% പൂർത്തീകരണ ആഘോഷ പരിപാടി അടയാളപ്പെടുത്തും, ആവശ്യക്കാർക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതികളാണിവ.