മലേഷ്യയുടെ പ്രധാനമന്ത്രിയുമായിച്ചേര്‍ന്നു നടത്തിയ സംയുക്താ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ പ്രസ്താവന.

April 01st, 07:35 pm

ഇന്നത്തെ ഞങ്ങളുടെ സമഗ്ര ചര്‍ച്ചയില്‍, നമ്മുടെ സാംസ്‌കാരികവും സാമ്പത്തികവും തന്ത്രപ്രധാനവുമായ ഇടപാടുകളുടെ പൂര്‍ണ ശ്രേണിയെ പ്രധാനമന്ത്രി നജീബും ഞാനും ്‌വിലയിരുത്തി. 2015 നവംബറിലെ എന്റെ മലേഷ്യാ സന്ദര്‍ശന വേളയില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ ദൃഢ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്യുകയും നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കണം എന്നതില്‍ യോജിച്ച കാഴ്്ചപ്പാടോടെ സമ്മതിക്കുകയും ചെയ്തു. പ്രവര്‍ത്തനാധിഷ്ഠിത സമീപനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു കാഴ്ചപ്പാട്. ഈ പ്രയത്‌നത്തില്‍, നിലവിലെ സഹകരണത്തിന്റെ മേഖലകള്‍ ആഴത്തിലാക്കുകയും പുതിയ ഇടപാടുകളുടെ മേഖല രൂപപ്പെടുത്തുകയുമാണ് നമ്മുടെ പ്രധാന ലക്ഷ്യങ്ങള്‍.