ജി-20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 22nd, 11:00 am
ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ നിങ്ങളേവർക്കും എന്റെ സ്വാഗതം. വിദ്യാഭ്യാസം നമ്മുടെ നാഗരികതയുടെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്. വിദ്യാഭ്യാസ മന്ത്രിമാർ എന്ന നിലയിൽ, ഏവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായുള്ള നമ്മുടെ ശ്രമങ്ങളിൽ മനുഷ്യരാശിയെ നയിക്കുന്ന ഷെർപ്പമാരാണ് നിങ്ങൾ. ഇന്ത്യയുടെ ഗ്രന്ഥങ്ങളിൽ, സന്തോഷം പകരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രധാനമാണെന്നു വർണിച്ചിട്ടുണ്ട്. 'വിദ്യാ ദദാതി വിനയം വിനയദ് യാതി പാത്രതാം । പാത്രത്വാത് ധനമാപ്നോതി ധനാദ്ധർമം തതഃ സുഖം॥' “യഥാർഥ അറിവ് വിനയമേകുന്നു. വിനയത്തിൽ നിന്നാണു മൂല്യമുണ്ടാകുന്നത്. മൂല്യത്തിൽനിന്ന് സമ്പത്തു ലഭിക്കും. സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു. അതു സന്തോഷമേകുകയും ചെയ്യുന്നു”. അതിനാലാണ് ഇന്ത്യയിൽ ഞങ്ങൾ സമഗ്രവും വ്യാപകവുമായ യാത്ര ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, ഇത് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അതിനായി ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ അല്ലെങ്കിൽ ''നിപുൺ ഭാരത്'' സംരംഭത്തിനു ഞങ്ങൾ തുടക്കംകുറിച്ചു. നിങ്ങളുടെ സംഘവും ''അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും'' മുൻഗണനയായി തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2030-ഓടെ സമയബന്ധിതമായി അതിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.ജി20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 22nd, 10:36 am
പുണെയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ശിക്ഷക് പര്‍വ് ഉദ്ഘാടന സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
September 07th, 10:31 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, ശ്രീമതി അന്നപൂര്‍ണാ ദേവി ജി, വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. സുഭാസ് സര്‍ക്കാര്‍ ജി, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ജി, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ ജി, അദ്ദേഹത്തിന്റെ സംഘത്തിലെ ആദരണീയരായ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രാജ്യത്തുടനീളമുള്ള പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ,ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി; വിദ്യാഭ്യാസമേഖലയിലെ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു
September 07th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (യൂണിവേഴ്‌സല്‍ ഡിസൈന്‍ ഓഫ് ലേണിംഗിന് അനുസൃതമായി ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സിബിഎസ്ഇ സ്‌കൂള്‍ നിലവാര ഉറപ്പ് നല്‍കല്‍-മൂല്യനിര്‍ണയ ചട്ടക്കൂട്, നിപുണ്‍ ഭാരതിനായുള്ള നിഷ്ഠ അധ്യാപകരുടെ പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ (സ്‌കൂള്‍ വികസനത്തിനായി വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകര്‍/ദാതാക്കള്‍/സിഎസ്ആര്‍ നിക്ഷേപകര്‍ എന്നിവര്‍ക്കു സൗകര്യപ്രദമാകുന്നതിന്) എന്നിവയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.