യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി
September 22nd, 12:11 pm
ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 22nd, 11:51 am
ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.സുരക്ഷിത ആഗോള സംശുദ്ധ ഊർജവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക-ഇന്ത്യ സംരംഭത്തിനായുള്ള മാർഗരേഖ
September 22nd, 11:44 am
ദേശീയ-സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശാശ്വതമായ പ്രതിബദ്ധത അമേരിക്കയും ഇന്ത്യയും പങ്കിടുന്നു. നമ്മുടെ സാമ്പത്തിക വളർച്ചാ കാര്യപരിപാടികളുടെ പ്രധാന വശമെന്ന നിലയിൽ, നമ്മുടെ ജനസംഖ്യക്ക് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ആഗോളതലത്തിൽ സംശുദ്ധ ഊർജവിന്യാസം ത്വരിതപ്പെടുത്തൽ, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവ ഉൾപ്പെടെയുള്ള സംശുദ്ധ ഊർജപരിവർത്തനത്തിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.പ്രധാനമന്ത്രി മോദി ന്യൂയോർക്കിലെത്തി ചേർന്നു
September 22nd, 11:19 am
ഡെലവെയറിൽ നടന്ന ഫലപ്രദമായ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ന്യൂയോർക്കിലെത്തി ചേർന്നു. കമ്മ്യൂണിറ്റി പ്രോഗ്രാമും 'ഭാവിയുടെ ഉച്ചകോടിയും' ഉൾപ്പെടുന്ന നഗരത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.അമേരിക്കന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 21st, 04:15 am
പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വില്‍മിംഗ്ടണില്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ന്യൂയോര്‍ക്കിലെ യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനുമായി മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന്, ഞാന്‍അമേരിക്കയിലേക്ക് പുറപ്പെടുകയാണ്.India is committed to work with the world for a green future: PM Modi
September 05th, 11:00 am
Prime Minister Narendra Modi, in his message for the First International Solar Festival, highlighted India's significant progress in harnessing solar energy. He emphasized the role of solar power and green energy in ensuring a sustainable future and urged the global community to work together for clean and renewable energy sources. The PM added that the ISA has played a potent role in bringing down the global prices of solar pumps.പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു
August 26th, 10:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
July 14th, 09:15 am
അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ന്യൂഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രി മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും
September 08th, 01:40 pm
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഇന്ന് വൈകുന്നേരം ന്യൂഡൽഹിയിലെ തന്റെ വസതിയിൽ മൂന്ന് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 24th, 07:28 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡി.സി.യിലെ ജോൺ എഫ്. കെന്നഡി സെന്ററിൽ യുഎസ്എയിലെ പ്രൊഫഷണലുകളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു.അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ ആമുഖ പ്രസ്താവന
June 23rd, 07:56 pm
ഞാൻ നിങ്ങളോട് എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു, ഒപ്പം ജിൽ ബൈഡനോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ എന്നെയും ഞങ്ങളുടെ പ്രതിനിധികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്ത രീതി, അതിന് ഞാൻ നിങ്ങളോട് എന്റെ നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ ഇന്ന് നിങ്ങൾ ഇന്ത്യൻ സമൂഹത്തിന് വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നിട്ടതിനാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഭാവി തന്ത്രപരമായ ബന്ധങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഇന്ത്യക്കാർ നമു ക്കിടയിലുണ്ടായിരുന്നു.യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 23rd, 07:17 am
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് എല്ലായ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് സവിശേഷമായ ഭാഗ്യമാണ്. ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ സെനറ്റര്‍മാരില്‍ പകുതിയോളം പേരും 2016-ല്‍ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെന്ന നിലയില്‍ നിങ്ങളുടെ സ്‌നേഹോഷ്മളത എനിക്ക് അനുഭവപ്പെടുന്നു. പുതിയൊരു സൗഹൃദത്തിന്റെ ആവേശമാണ് പുതിയ വിഭാഗത്തിലുള്‍പ്പെടുന്ന മറുപകുതിയില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. 2016-ല്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ കണ്ടുമുട്ടിയ സെനറ്റര്‍ ഹാരി റീഡ്, സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍, സെനറ്റര്‍ ഓറിന്‍ ഹാച്ച്, ഏലിയ കമ്മിങ്സ്, ആല്‍സി ഹേസ്റ്റിങ്സ് എന്നിവര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 23rd, 07:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 22 ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ മുഖ്യ നേതാവ് ചാൾസ് ഷുമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, എന്നിവരുടെ ക്ഷണപ്രകാരമായിരുന്നു അഭിസംബോധന.അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 23rd, 12:51 am
യുഎസ്എയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസ്സിൽ അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും ചേർന്ന് ആചാരപരമായ സ്വീകരണം നൽകി. ആയിരക്കണക്കിന് ഇന്ത്യൻ-അമേരിക്കക്കാരും പ്രധാനമന്ത്രിക്കുള്ള സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.യുഎസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ പൂർണരൂപം
June 22nd, 11:19 pm
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിൽ ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇന്നത്തെ നമ്മുടെ ചർച്ചകളും കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും, പുതിയ അധ്യായം തുറന്നു. ആഗോളതലത്തിലുള്ള നമ്മുടെ സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിനു പുതിയ ദിശയും പുതിയ ഉത്സാഹവുമേകുകയും ചെയ്തു.അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു
June 06th, 09:45 pm
അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യാനുള്ള സ്പീക്കർ കെവിൻ മക്കാർത്തിയുടെ ക്ഷണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം, ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ അടിത്തറയിൽ കെട്ടിപ്പടുത്ത ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.അടുത്ത ക്വാഡ് ഉച്ചകോടിസിഡ്‌നിയിൽ നടത്തുന്നതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു
April 26th, 06:46 pm
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അടുത്ത ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് നന്ദി പറഞ്ഞു.