സെപ്റ്റംബർ 21 മുതൽ 23 വരെ - പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം

September 19th, 03:07 pm

2024 സെപ്റ്റംബർ 21 മുതൽ 23 വരെ പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിക്കും. സന്ദർശന വേളയിൽ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെപ്തംബർ 23-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ലോകബാങ്ക് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

April 15th, 09:45 am

ലോകബാങ്ക് പ്രസിഡന്റ്, ആദരണീയനായ മൊറോക്കോയുടെ ഊര്‍ജ പരിവര്‍ത്തന, സുസ്ഥിര വികസന മന്ത്രി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക നിര്‍മ്മല സീതാരാമന്‍ ജി, ലോര്‍ഡ് നിക്കോളാസ് സ്‌റ്റേണ്‍, പ്രൊഫസര്‍ സണ്‍സ്റ്റീന്‍, മറ്റ് വിശിഷ്ടാതിഥികളെ

ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 15th, 09:33 am

ലോകബാങ്കിന്റെ ‘ഇതു സ്വന്തം കാര്യമായി കണക്കാക്കുക: പെരുമാറ്റരീതികൾ മാറ്റുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാം’ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഈ വിഷയവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത് ആഗോള പ്രസ്ഥാനമായി മാറുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഐക്യരാഷ്ട്ര പൊതുസഭയുടെ 77-ാം സമ്മേളന അധ്യക്ഷൻ സാബ കൊറോസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

January 30th, 09:57 pm

ഐക്യരാഷ്ട്ര പൊതുസഭയുടെ (പിജിഎ) 77-ാം സമ്മേളന അധ്യക്ഷൻ സാബ കൊറോസി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

യു എൻ ജനറൽ അസംബ്ലിയുടെ പ്രസിഡന്റ് സബ കൊറോസിയ്ക്ക് പ്രധാനമന്ത്രിയുടെ സ്വാഗതം

January 30th, 09:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷന്റെ പ്രസിഡന്റ് സബ കൊറോസിയെ ഇന്ന് സ്വാഗതം ചെയ്തു.

ആഭ്യന്തര വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

October 23rd, 08:23 pm

100 കോടി പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് രാജ്യം മറികടക്കാൻ കാരണമായ വാക്സിൻ നിർമ്മാതാക്കളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യയുടെ വിജയ ചരിത്രത്തിൽ അവർ വലിയ പങ്ക് വഹിച്ചുവെന്നും പറഞ്ഞു. അവരുടെ ആത്മവിശ്വാസത്തെയും പകർച്ചവ്യാധിയുടെ സമയത്ത് അവരുടെ കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ യുഎസ്എ സന്ദർശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ പുറപ്പെടൽ പ്രസ്താവന

September 22nd, 10:37 am

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഞാൻ 2021 സെപ്റ്റംബർ 22 മുതല്‍ 25 വരെ യുഎസ്എ സന്ദർശിക്കും.

PM to release commemorative coin of Rs 75 denomination to mark the 75th Anniversary of FAO

October 14th, 11:59 am

On the occasion of 75th Anniversary of Food and Agriculture Organization (FAO) on 16th October 2020, Prime Minister Shri Narendra Modi will release a commemorative coin of Rs 75 denomination to mark the long-standing relation of India with FAO. Prime Minister will also dedicate to the Nation 17 recently developed biofortified varieties of 8 crops.

ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) 75-ാം സെഷനില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണരൂപം

September 26th, 06:47 pm

പൊതുസഭയുടെ ബഹുമാനപ്പെട്ട പ്രസിഡന്റ്. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ ഓരോ അംഗരാജ്യത്തേയും ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തില്‍ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. ഈ ചരിത്രപരമായ നിമിഷത്തില്‍ ഈ ആഗോള വേദിയില്‍ ഞാന്‍ എത്തിയിരിക്കുന്നത് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്.

പ്രധാനമന്ത്രി മോദി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യതു

September 26th, 06:40 pm

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. “കഴിഞ്ഞ 75 വർഷത്തിനിടയിൽ ഐക്യരാഷ്ട്രസഭയുടെ പ്രകടനത്തെക്കുറിച്ച് നിഷ്‌പക്ഷമായ വിലയിരുത്തൽ നടത്തുകയാണെങ്കിൽ, നമ്മുക്ക് നിരവധി മികച്ച നേട്ടങ്ങൾ കാണാൻ കഴിയും . അതേസമയം, ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായി ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട് ”, എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയുമായുള്ള തന്ത്രപര പങ്കാളിത്ത സമിതി കരാര്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

October 29th, 11:08 am

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പിടുന്ന തന്ത്രപരമായ പങ്കാളിത്ത സമിതി കരാര്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഐക്യരാഷ്ട്ര പൊതുസഭ പൊതുചർച്ചയുടെ 74-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം

September 28th, 12:26 pm

പ്രധാനമന്ത്രി ഖാന്റെ ഭീഷണി അണുവായുധങ്ങള്‍ വിനാശകരമായി കെട്ടഴിച്ചുവിടുന്നത് വിഷയത്തെ യുദ്ധത്തിന്റെ വക്കോളമെത്തിക്കലാണ്, അല്ലാതെ രാഷ്ട്രതന്ത്രജ്ഞതയല്ല

യു.എന്‍.ജിഎയ്ക്കിടെ കാരികോം നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

September 26th, 04:21 pm

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ യോഗത്തിനിടെ 2019 സെപ്റ്റംബര്‍ 25നു പ്രധാനമന്ത്രി ശ്രീ. മോദി കാരികോം രാജ്യങ്ങളുടെ 14 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ കരീബിയന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ചരിത്രപരവും ഊഷ്മളവുമായ ബന്ധത്തിനു പുതിയ വേഗം ലഭിച്ചു

2025 ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രയത് നിക്കുകയാണ് : പ്രധാനമന്ത്രി

March 13th, 11:01 am

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി മോദി ഉദ്ഘടാനം ചെയ്‌തു.2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 13th, 11:00 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഐക്യരാഷ്ട്ര സഭയിലെ അഭിസംബോധനയിൽ നിന്നുള്ള പ്രധാന ആശയങ്ങള്‍

September 23rd, 08:34 pm

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്തു. ഭീകരത, കാലാവസ്ഥാ വ്യതിയാനം, കടൽ സുരക്ഷ, തൊഴിലില്ലായ്മ, ലിംഗാധിഷ്ഠിത ശാക്തീകരണം, ആണവ വ്യാപനം, സൈബർ സുരക്ഷ തുടങ്ങിയ വിവിധ ആഗോള വെല്ലുവിളികളെ കുറിച്ച് വിദേശകാര്യമന്ത്രി സംസാരിച്ചു .

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

September 06th, 10:26 pm

മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.

ഐക്യരാഷ്ട്ര പൊതുസഭയുടെ നിയുക്ത പ്രസിഡന്റ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

August 28th, 04:05 pm

ഐക്യരാഷ്ട്ര പൊതുസഭയുടെ നിയുക്ത പ്രസിഡന്റും, സ്ലോവാക്ക്യന്‍ വിദേശ-യൂറോപ്യന്‍കാര്യ മന്ത്രിയുമായ ശ്രീ. മിറോസ്ലാവ് ലാജ്കാക്ക് ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Foreign Minister of Mexico calls on the Prime Minister

March 11th, 08:00 pm