പോഷണഗുണമുള്ള അരി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കും (പി.എം.ജി.കെ.എ.വൈ) മറ്റ് ക്ഷേമ പദ്ധതികള്‍ക്കും കീഴില്‍ സൗജന്യമായി വിതരണചെയ്യുന്നത് 2024 ജൂലൈ മുതല്‍ 2028 ഡിസംബര്‍ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 09th, 03:07 pm

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ), മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെ ഗവൺമെന്റിന്റെ എല്ലാ പദ്ധതികൾക്കും കീഴിൽ നടക്കുന്ന സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം നിലവിലെ രൂപത്തിൽ 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

നിതിആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് അദ്ധ്യക്ഷത വഹിക്കും

August 05th, 01:52 pm

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തേടെ സംസ്ഥാനങ്ങള്‍ ''ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് '' നീങ്ങുകയും അവ ചടുലവും പ്രതിരോധശേഷിയുള്ളതും സ്വാശ്രയത്വമുള്ളതുമാകുന്നുവെന്ന് ഉറപ്പിക്കേണ്ടതിന്റെയും ആവശ്യകത ശക്തമാണ്.

ഗവണ്‍മെന്റ് പദ്ധതികളിലുടെ സംപുഷ്‌ടീകരിച്ച അരിയുടെ വിതരണത്തിന് മന്ത്രിസഭയുടെ അംഗീകാരം

April 08th, 03:58 pm

ദേശീയ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട പൊതുവിതരണ സംവിധാനങ്ങളില്‍ (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്‍കി. .