സി.ഐ.ഐയുടെ ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ ജൂലായ് 30-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
July 29th, 12:08 pm
ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ നടക്കുന്ന വികസിത് ഭാരതിലേക്കുള്ള യാത്ര: 2024-25 കേന്ദ്ര ബജറ്റാനന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ 2024 ജൂലൈ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.2024-25 ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍
July 23rd, 02:57 pm
വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് രാജ്യത്തെ ഉയര്‍ത്തുന്ന ഈ സുപ്രധാന ബജറ്റിന് രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ജിക്കും അവരുടെ മുഴുവന്‍ ടീമിനും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.2024-25 ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം
July 23rd, 01:30 pm
ഇന്ന് ലോക്സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമനിന്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 09th, 08:30 pm
ഗയാന പ്രധാനമന്ത്രി, ശ്രീ. മാര്‍ക്ക് ഫിലിപ്പ്, ശ്രീ വിനീത് ജെയിന്‍ ജി, വ്യവസായ പ്രമുഖര്‍, സി ഇ ഒമാര്‍, മറ്റ് വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ,പ്രധാനമന്ത്രി ‘ഇ.റ്റി. നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു
February 09th, 08:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ‘ET നൗ ആഗോള വ്യാവസായിക ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു.ഗുവാഹത്തിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 04th, 12:00 pm
അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, വിവിധ കൗണ്‍സിലുകളുടെ തലവന്മാര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
February 04th, 11:30 am
അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു.പാലി സന്‍സദ് ഖേല്‍ മഹാമേളയില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 03rd, 12:00 pm
പാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ കളിക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കായികരംഗത്ത് ഒരിക്കലും നഷ്ടമില്ല. സ്‌പോര്‍ട്‌സില്‍, ഒന്നുകില്‍ നിങ്ങള്‍ വിജയിക്കും അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കും. അതിനാല്‍, എല്ലാ കായിക പ്രതിഭകള്‍ക്കും ഒപ്പം അവിടെ സന്നിഹിതരായ അവരുടെ പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.പ്രധാനമന്ത്രി പാലി സാൻസദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു
February 03rd, 11:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പാലി സാന്‍സദ് ഖേല്‍ മഹാകുംഭിനെ അഭിസംബോധന ചെയ്തു. തങ്ങളുടെ ശ്രദ്ധേയമായ കായിക കഴിവുകള്‍ പ്രകടിപ്പിച്ചതിന് പങ്കെടുത്ത എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “കായികരംഗത്ത് ഒരിക്കലും തോല്‍വിയില്ല; ഒന്നുകില്‍ ജയിക്കും, അല്ലെങ്കില്‍ പഠിക്കും. അതിനാല്‍, എല്ലാ കളിക്കാര്‍ക്കും മാത്രമല്ല, അവിടെയുള്ള പരിശീലകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു”- അദ്ദേഹം പറഞ്ഞു”.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 02nd, 04:31 pm
ഇപ്പോള്‍, ഞാന്‍ പിയൂഷ് ജി പറയുന്നത് കേള്‍ക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു - 'നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു'. എന്നിരുന്നാലും, ഇവിടെ സന്നിഹിതരാകുന്ന തരത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ഒന്നാമതായി, ഈ ഗംഭീരമായ ഇവന്റ് സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഞാന്‍ കണ്ടവ വലിയ മതിപ്പ് സൃഷ്ടിച്ചു. നമ്മുടെ നാട്ടിലെ ഇത്തരം സംഭവങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ഞാന്‍ ഒരിക്കലും ഒരു കാറോ സൈക്കിളോ പോലും വാങ്ങിയിട്ടില്ല, അതിനാല്‍ എനിക്ക് അക്കാര്യത്തില്‍ പരിചയമില്ല. ഈ എക്‌സ്‌പോ കാണാന്‍ വരാന്‍ ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. ഈ ഇവന്റ് മൊബിലിറ്റി കമ്മ്യൂണിറ്റിയെയും മുഴുവന്‍ വിതരണ ശൃംഖലയെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഒരു ആഗോള തലത്തിലുള്ള മൊബിലിറ്റി കോണ്‍ഫറന്‍സ് ആസൂത്രണം ചെയ്തിരുന്നതായി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ആ കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ബാറ്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാരണം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അതിവേഗ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍, ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി കാണാനാകും. ഇന്ന്, എന്റെ രണ്ടാം ടേമില്‍, കാര്യമായ പുരോഗതി കൈവരിച്ചതായി ഞാന്‍ കാണുന്നു. മൂന്നാം ടേമില്‍.... ജ്ഞാനികളോട് ഒരു വാക്ക് മതിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ മൊബിലിറ്റി മേഖലയുടെ ഭാഗമായതിനാല്‍, ഈ സന്ദേശം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കും.പ്രധാനമന്ത്രി ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു
February 02nd, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മൊബിലിറ്റി എക്സിബിഷൻ ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു. എക്സ്‌പോ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യശൃംഖലകളിലുടനീളമുള്ള ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണു ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംഗമം, സംസ്ഥാനസെഷനുകൾ, റോഡ് സുരക്ഷാ പവലിയൻ, ഗോ-കാർട്ടിങ് പോലുള്ള പൊതു കേന്ദ്രീകൃത ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പോ.2024ലെ ഇടക്കാല ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 01st, 02:07 pm
ഇന്നത്തെ ബജറ്റ്, ഒരു ഇടക്കാല ബജറ്റാണെങ്കിലും, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ഒരു ബജറ്റാണ്. ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു. യുവാക്കള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി 'വികസിത് ഭാരത്'-ന്റെ നാല് തൂണുകളേയും ഈ ബജറ്റ് ശാക്തീകരിക്കും. നിര്‍മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്. 2047-ഓടെ 'വികസിത് ഭാരത്' എന്നതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്. നിര്‍മല ജിയെയും അവരുടെ ടീമിനെയും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നുഇതൊരു ഇടക്കാല ബജറ്റ് മാത്രമല്ല, മറിച്ച് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ് : പ്രധാനമന്ത്രി
February 01st, 12:36 pm
ഇന്ന് അവതരിപ്പിച്ച ബജറ്റിനെ 'വെറും ഇടക്കാല ബജറ്റ് മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ബജറ്റ്' എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു, 'ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു.' പ്രധാനമന്ത്രി പറഞ്ഞു, ഈ ബജറ്റ്, 'യുവജനങ്ങള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി വികസിത ഇന്ത്യയുടെ എല്ലാ സ്തൂപങ്ങളേയും ശാക്തീകരിക്കും.ഒന്‍പത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 24th, 03:53 pm
രാജ്യത്ത് ആധുനിക കണക്റ്റിവിറ്റി വിപുലീകരിക്കുന്നത് അഭൂതപൂര്‍വമായ അവസരമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും വ്യാപ്തിയും 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. ഇതാണ് ഇന്നത്തെ ഭാരതം ആഗ്രഹിക്കുന്നത്. യുവാക്കള്‍, സംരംഭകര്‍, സ്ത്രീകള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, ജോലിയെടുക്കുന്നവര്‍ എന്നിവരുടെ അഭിലാഷങ്ങളാണിത്. ഇന്ന് ഒരേസമയം 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നടക്കുന്നത് ഇതിനുദാഹരണമാണ്. രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇന്ന് വന്ദേ ഭാരത് എക്സ്പ്രസ് സൗകര്യം ലഭിച്ചു. മുമ്പത്തേതിനേക്കാള്‍ ആധുനികവും സൗകര്യപ്രദവുമാണ് ഇന്ന് ആരംഭിച്ച ട്രെയിനുകള്‍. ഈ വന്ദേ ഭാരത് ട്രെയിനുകള്‍ പുതിയ ഭാരതത്തിന്റെ പുതിയ ഊര്‍ജ്ജം, ഉത്സാഹം, അഭിലാഷങ്ങള്‍ എന്നിവയുടെ പ്രതീകമാണ്. വന്ദേഭാരതിനോാടുള്ള ആവേശം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുവരെ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ യാത്ര ചെയ്തിട്ടുണ്ട്, ഈ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഒമ്പത് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
September 24th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യ സംവിധാനത്തിലൂടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാണ്. ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകൾ ഇവയാണ്:പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 01st, 11:05 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ അമിത് ഷാ, ദേശീയ സഹകരണ യൂണിയന്‍ പ്രസിഡന്റ് ശ്രീ. ദിലീപ് സംഘാനി, ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ്, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള എല്ലാ സഹകരണ യൂണിയനുകളിലെയും അംഗങ്ങള്‍, നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ മാന്യരേ, 17-ാമത് ഇന്ത്യന്‍ സഹകരണ സമ്മേളനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു
July 01st, 11:00 am
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടന്ന പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 'അമൃതകാലം: ഊർജസ്വലമായ ഇന്ത്യക്കായി സഹകരണത്തിലൂടെ സമൃദ്ധി' എന്നതാണു പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിന്റെ പ്രധാന പ്രമേയം. സഹകരണ വിപണനത്തിനുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ഇ-പോർട്ടലുകളും സഹകരണ വിപുലീകരണ, ഉപദേശക സേവന പോർട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു.വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്കുള്ള 71,000 നിയമന കത്തുകള്‍ തൊഴില്‍ മേളയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
May 16th, 11:09 am
ഇന്ന് 70,000-ത്തിലധികം യുവാക്കള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജോലിക്കായി നിയമന കത്തുകള്‍ ലഭിക്കുകയാണ്. നിങ്ങളെല്ലാവരും കഠിനാധ്വാനത്തിലൂടെയാണ് ഈ വിജയം നേടിയത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗുജറാത്തില്‍ സമാനമായ ഒരു തൊഴില്‍ മേള സംഘടിപ്പിച്ചു; അതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കി. ഈ മാസം അസമില്‍ ഒരു പ്രധാന തൊഴില്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റും ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും സംഘടിപ്പിക്കുന്ന ഇത്തരം തൊഴില്‍ മേളകള്‍ യുവജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.പ്രധാനമന്ത്രി ദേശീയ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
May 16th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ റോസ്ഗർ മേളയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു . വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്ക് 71,000 നിയമന കത്തുകൾ വിതരണം ചെയ്തു.രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്ലും സമര്‍പ്പണവും നടത്തിയ വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 12:01 pm
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, എന്റെ സുഹൃത്ത് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, നിയമസഭാ സ്പീക്കര്‍ ശ്രീ സി പി ജോഷി ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രി ശ്രീ ഭജന്‍ ലാല്‍ ജാതവ്, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ശ്രീ ചന്ദ്രപ്രകാശ് ജോഷി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ സഹോദരി ദിയാ കുമാരി ജി, ശ്രീ കനക് മല്‍ കത്താര ജി, ശ്രീ അര്‍ജുന്‍ലാല്‍ മീണ ജി, ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാ വിശിഷ്ടാതിഥികള്‍, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!