ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റ് 2024ൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 16th, 10:15 am

100 വർഷം മുമ്പ്, ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തത് ബഹുമാന്യനായ ബാപ്പു ആയിരുന്നു. അദ്ദേഹം ഗുജറാത്തി സംസാരിക്കുന്ന വ്യക്തിയായിരുന്നു, 100 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു ഗുജറാത്തിയെ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനേയും കഴിഞ്ഞ 100 വർഷമായി ഈ ചരിത്ര യാത്രയുമായി ബന്ധപ്പെട്ട എല്ലാവരെയും, അതിനെ പരിപോഷിപ്പിക്കുന്നതിന് സംഭാവന നൽകിയവരെയും, പോരാടുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും എന്നാൽ അചഞ്ചലമായി നിലകൊള്ളുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. ഇവരെല്ലാം ഇന്ന് അഭിനന്ദനങ്ങളും ബഹുമാനവും അർഹിക്കുന്നവരാണ്. 100 വർഷത്തെ യാത്ര പൂർത്തിയാക്കുക എന്നത് തീർച്ചയായും പ്രധാനമാണ്. നിങ്ങൾ എല്ലാവരും ഈ അംഗീകാരത്തിന് അർഹരാണ്, ഭാവിയിലേക്ക് ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ഞാൻ ഇവിടെ എത്തിയപ്പോൾ, കുടുംബത്തിലെ അംഗങ്ങളെ ഞാൻ കണ്ടുമുട്ടി, 100 വർഷത്തെ യാത്ര (ഹിന്ദുസ്ഥാൻ ടൈംസ്) കാണിക്കുന്ന ഒരു ശ്രദ്ധേയമായ പ്രദർശനം കാണാനുള്ള അവസരം ലഭിച്ചു. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ പോകുന്നതിന് മുമ്പ് കുറച്ച് സമയം അവിടെ ചെലവഴിക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് വെറുമൊരു പ്രദർശനമല്ല, ഒരു അനുഭവമാണ്. 100 വർഷത്തെ ചരിത്രം എൻ്റെ കൺമുന്നിൽ കടന്നുപോയത് പോലെ തോന്നി. രാജ്യം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ ഭരണഘടന നടപ്പാക്കിയ ദിവസം മുതലുള്ള പത്രങ്ങൾ ഞാൻ കണ്ടു. മാർട്ടിൻ ലൂഥർ കിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഡോ. എം.എസ്. സ്വാമിനാഥൻ തുടങ്ങിയ പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾ ഹിന്ദുസ്ഥാൻ ടൈംസിനായി എഴുതിയിട്ടുണ്ട്. അവരുടെ രചനകൾ പത്രത്തെ വളരെയധികം സമ്പന്നമാക്കി. സത്യത്തിൽ നമ്മൾ ഒരുപാട് ദൂരം എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം മുതൽ സ്വാതന്ത്ര്യത്തിനു ശേഷം അതിരുകളില്ലാത്ത പ്രതീക്ഷയുടെ തിരമാലകളിൽ സഞ്ചരിക്കുന്നത് വരെ, ഈ യാത്ര അസാധാരണവും അവിശ്വസനീയവുമാണ്. നിങ്ങളുടെ പത്രത്തിൽ, 1947 ഒക്ടോബറിൽ കാശ്മീർ കൂട്ടിച്ചേർക്കലിനു ശേഷമുള്ള ആവേശം ഞാൻ അനുഭവിച്ചു, അത് ഓരോ പൗരനും അനുഭവപ്പെട്ടു. ഏഴു പതിറ്റാണ്ടോളം കശ്മീരിനെ അക്രമത്തിൽ മുക്കിയ അനിശ്ചിതത്വം എങ്ങനെയെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു. ഇന്ന്, നിങ്ങളുടെ പത്രം ജമ്മു കശ്മീരിലെ റെക്കോർഡ് വോട്ടിംഗിൻ്റെ വാർത്തകൾ ഉൾക്കൊള്ളുന്നു, അത് ആ ഭൂതകാലവുമായി തികച്ചും വ്യത്യസ്തമാണ്. പത്രത്തിന്റെ മറ്റൊരു പേജ് ശ്രദ്ധ ആകർഷിക്കുകയും വായനക്കാരനെ ആകർഷിക്കുകയും ചെയ്യുന്നു. പേജിൻ്റെ ഒരു ഭാഗത്ത് അസമിനെ അശാന്ത പ്രദേശമായി പ്രഖ്യാപിച്ചപ്പോൾ അടൽ ജി ബിജെപിയുടെ അടിത്തറ പാകിയതായി മറ്റൊരു ഭാഗത്ത് പറയുന്നു. അസമിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിൽ ഇന്ന് ബി.ജെ.പി വലിയ പങ്കാണ് വഹിക്കുന്നത് എന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

November 16th, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച ശ്രീ മോദി, ഇത് മനോഹരമായ അനുഭവമാണെന്ന് പറയുകയും എല്ലാ പ്രതിനിധികളോടും ഇത് സന്ദർശിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഭരണഘടന നടപ്പാക്കുകയും ചെയ്ത കാലത്തെ പഴയ പത്രങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർട്ടിൻ ലൂഥർ കിങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. ശ്യാമ പ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയി, ഡോ. എം എസ് സ്വാമിനാഥൻ തുടങ്ങി നിരവധി പ്രമുഖർ ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

ക്വാഡ് നേതാക്കളുടെ ഉച്ചകോടി : വസ്തുതാ രേഖ

September 25th, 11:53 am

ഓസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.

രാജ്യത്തിലെ പാവപ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കുമാണ് സ്വച്ഛ് ഭാരത് ദൗത്യം കൂടുതല്‍ പ്രയോജനപ്പെട്ടത്: പ്രധാനമന്ത്രി

September 25th, 06:31 am

ശുചിത്വ ഭാരത യജ്ഞത്തിനുള്ള ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി. ബില്‍ ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം ശുചിത്വ ഭാരത യജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്‌ക്കാര ചടങ്ങ് നടന്നത്.ശുചിത്വ ഭാരത യജ്ഞത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയും അതിനെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ഇന്ത്യാക്കാര്‍ക്കായി പ്രധാനമന്ത്രി പുരസ്‌ക്കാരം സമര്‍പ്പിച്ചു.

ശുചിത്വ ഭാരത യജ്ഞത്തിനുള്ള ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

September 25th, 06:30 am

ബില്‍ ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം ശുചിത്വ ഭാരത യജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോട് അനുബന്ധിച്ചാണ് പുരസ്‌ക്കാര ചടങ്ങ് നടന്നത്.

യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ

September 24th, 02:47 am

ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി

ന്യൂഡല്‍ഹിയില്‍പി.എം.എന്‍.സി.എച്ച് പങ്കാളിത്ത ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം

December 12th, 08:46 am

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് 2018 ലെ പങ്കാളിത്ത ഫോറത്തിലേക്ക് ഊഷ്മളമായ സ്വാഗതം.

പങ്കാളിത്ത ഫോറം 2018 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

December 11th, 12:40 pm

നാലാമത് പങ്കാളിത്ത ഫോറം നാളെ (ഡിസംബര്‍ 12, 2018 ) ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വനിതകള്‍, കുട്ടികള്‍, കൗമാര പ്രായക്കാര്‍ എന്നിവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റും മാതൃ, നവജാത, ശൈശവ ആരോഗ്യ പങ്കാളിത്തവും (പി.എം.എന്‍.സി.എച്ച്) ചേര്‍ന്നാണ് രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. 85 രാജ്യങ്ങളില്‍നിന്നായി 1500 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങള്‍, വ്യത്യസ്ത വരുമാന തലത്തില്‍ വരുന്ന രാജ്യങ്ങള്‍, ജി 7, ജി 20, ബ്രിക്‌സ് എന്നീ ആഗോള കൂട്ടായ്മകളുടെയും പ്രാദേശിക സംഘടനകളുടെയും തലപ്പത്തുള്ള രാജ്യങ്ങള്‍ മുതലായവയെയാണ് സമ്മേളനത്തിനായി ക്ഷണിച്ചിട്ടുള്ളത്.

പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്‌ണേഴ്‌സ് ഫോറം 2018ന്റെ ലോഗോ കൈമാറി

April 11th, 08:21 pm

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ശ്രീ. ജെ.പി.നദ്ദ, ചിലി മുന്‍ പ്രസിഡന്റും ശിശു ആരോഗ്യത്തിനായുള്ള കൂട്ടായ്മ (പി.എം.എന്‍.സി.എച്ച്.) നിയുക്ത അധ്യക്ഷയുമായ ഡോ. മിഷേല്‍ ബാക്ലെറ്റ്, പ്രമുഖ നടിയും യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറുമായ ശ്രീമതി പ്രിയങ്ക ചോപ്ര, പി.എം.എന്‍.സി.എച്ചിന്റെ നേതൃനിരയിലുള്ള ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ. എ.കെ.ചൗബേ, എച്ച്.എഫ്.ഡബ്ല്യു.

Jan Seva is Prabhu Seva: PM Narendra Modi

October 20th, 01:44 pm

PM Modi, while addressing a public meeting in Kedarnath today said, “Jan Seva is Prabhu Seva. From this holy land of Kedarnath, I seek the blessings of Bhole Baba and pledge to devote myself fully to realising the dream of a developed India by the time we mark 75 years of freedom in 2022.”

പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ചു, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു

October 20th, 12:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിച്ചു. അദ്ദേഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുകയും അഞ്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ല: പ്രധാനമന്ത്രി മോദി

October 17th, 11:05 am

തങ്ങളുടെ ചരിത്രവും പൈതൃകവും പരിപോഷിപ്പിക്കാത്ത രാജ്യങ്ങള്‍ക്ക് പുരോഗമിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ പൈതൃകം ഉപേക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നത് വിധികല്‍പ്പിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു

October 17th, 11:04 am

തദ്ദവസരത്തില്‍ സംസാരിക്കവെ, ധന്വന്തരി ജയന്തി ആയുര്‍വേദ ദിവസമായി ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സദസിനെ അഭിനന്ദിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിച്ചതിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും അദ്ദേഹം അനുമോദിച്ചു.

Swachhata is a way to serve the poor of India: PM Modi

September 23rd, 10:24 am

PM Modi today attended Pashudhan Arogya Mela in Varanasi and distributed certificates PMAY beneficiaries. He also attended a Swachhata programme in Shahanshapur village.

വാരണാസിയില്‍ പ്രധാനമന്ത്രി സ്വച്ഛത ശ്രമദാനം നടത്തി, പശുധാന്‍ ആരോഗ്യമേള സന്ദര്‍ശിച്ചു, ഷഹന്‍ഷാപൂരില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു

September 23rd, 10:23 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയിലെ ഷഹന്‍ഷാപൂര്‍ ഗ്രാമത്തില്‍ കക്കൂസ് നിര്‍മാണത്തിനായുള്ള ശ്രമദാനത്തില്‍ ഏര്‍പ്പെട്ടു. തങ്ങളുടെ ഗ്രാമത്തെ പൊതുസ്ഥല വിസര്‍ജ്യവിമുക്തമാക്കാന്‍ പ്രതിജ്ഞയെടുത്ത ഗ്രാമീണരോട് അദ്ദേഹം സംസാരിച്ചു.

സോഷ്യൽ മീഡിയ കോർണർ - നവംബര് 20

November 20th, 07:44 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

The United States and India: Enduring Global Partners in the 21st Century'...the India-US Joint Statement

June 08th, 02:26 am