മരുവല്‍ക്കരണം, ഭൂശോഷണം, വരള്‍ച്ച എന്നിവ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല സംഭാഷണ'ത്തില്‍ പ്രധാനമന്ത്രി നടത്തിയ മുഖ്യപ്രഭാഷണം
June 14th, 07:36 pm
എല്ലാ ജീവജാലങ്ങള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും പിന്തുണയേകുന്ന അടിസ്ഥാന ഘടകമാണ് ഭൂമി. മാത്രമല്ല, ജീവിതശൃംഖല എന്നത് ഒരു പരസ്പര ബന്ധിത സംവിധാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാം. ദുഃഖകരമെന്നു പറയട്ടെ, ഭൂശോഷണം ഇന്ന് ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തെയും ബാധിക്കുകയാണ്. ഇത് കണക്കിലെടുക്കാതിരുന്നാല്‍, അത് നമ്മുടെ സമൂഹങ്ങള്‍, സമ്പദ്വ്യവസ്ഥകള്‍, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ജീവിതസുരക്ഷ, ജീവിത നിലവാരം എന്നിവയുടെ അടിത്തറ കാര്‍ന്നുതിന്നും. അതിനാല്‍, ഭൂമിക്കും അതിന്റെ വിഭവങ്ങള്‍ക്കുംമേലുള്ള കടുത്ത സമ്മര്‍ദ്ദം നാം കുറയ്‌ക്കേണ്ടതുണ്ട്. തീര്‍ച്ചയായും, ഒരുപാട് ജോലികള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍, നമുക്ക് അത് ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ചത് ചെയ്യാന്‍ കഴിയും.'മരുവല്‍ക്കരണം, ഭൂശോഷണം, വരള്‍ച്ച എന്നിവ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല സംഭാഷണ'ത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
June 14th, 07:32 pm
''മരുഭൂമീവല്‍ക്കരണം, ഭൂമിതരംതാഴ്ത്തല്‍, വരള്‍ച്ച'' എന്നിവയെക്കുറിച്ചുള്ള യു.എന്‍ ഉന്നതതല സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തി. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസേര്‍ട്ടിഫിക്കേഷന്‍ (യു.എന്‍.സി.സി.ഡി) പാര്‍ട്ടികളുടെ കോണ്‍ഫറന്‍സിന്റെ 14-ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ഉദ്ഘാടനസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിച്ചത്.സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
September 10th, 01:36 pm
കരീബിയന്‍ ദ്വീപ് സമൂഹമായ സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സ് പ്രധാനമന്ത്രി ഡോ. റാല്‍ഫ് എവറാര്‍ഡ് ഗോണ്‍സാല്‍വെസ് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ആ രാജ്യത്ത് നിന്നുള്ള ആദ്യ പ്രധാനമന്ത്രിതല സന്ദര്‍ശനമാണിത്. മരുഭൂമിവല്‍ക്കരണം ചെറുക്കുന്നതിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതല ഐക്യരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗോണ്‍സാല്‍വെസ് ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്.മരൂഭൂമിവല്‍ക്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ പതിനാലാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 09th, 10:35 am
മരുഭൂമിവല്‍ക്കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പതിനാലാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന് വേണ്ടി, നിങ്ങളെയെല്ലാം ഞാന്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ കണ്‍വെന്‍ഷന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ശ്രീ. ഇബ്രാഹിം ജിയോയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഭൂമിയുടെ നശീകരണം ചെറുക്കുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ് ഈ കണ്‍വെന്‍ഷന്റെ റെക്കാര്‍ഡ് രജിസ്‌ട്രേഷനില്‍ പ്രതിഫലിക്കുന്നത്.മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ 14-ാമത് പാര്‍ട്ടീസ് ഓഫ് കോഫറന്‍സിലെ (സി.ഒ.പി14) ഉന്നതതല വിഭാഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 09th, 10:30 am
ഇന്ന് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മരുഭൂമിവല്‍ക്കരണത്തോട് പോരാടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനിലെ (യു.എന്‍.സി.സി.ഡി) 14-ാമത് പാര്‍ട്ടീസ് ഓഫ് കോണ്‍ഫറന്‍സിലെ (സി.ഒ.പി14) ഉന്നതതല വിഭാഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അഭിസംബോധന ചെയ്തു.