റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം (ഒക്ടോബർ 22, 2024)
October 22nd, 07:39 pm
താങ്കളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു. ബ്രിക്സ് ഉച്ചകോടിക്കായി കസാൻ പോലുള്ള മനോഹരമായ നഗരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ നഗരം ഇന്ത്യയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധം പങ്കിടുന്നു. കസാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുറക്കുന്നത് ഈ ബന്ധങ്ങൾക്കു കൂടുതൽ കരുത്തേകും.യുക്രൈന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 24th, 03:57 am
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഭാവി ഉച്ചകോടിക്കിടയില്‍ 2024 സെപ്റ്റംബര്‍ 23-ന് യുക്രൈന്‍ പ്രസിഡന്റ് മിസ്റ്റര്‍ വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുമായിപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചു
August 27th, 03:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു
August 26th, 10:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-ഉക്രെയ്ന്‍ സംയുക്ത പ്രസ്താവന
August 23rd, 07:00 pm
ഉക്രെയ്ന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ക്ഷണംസ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 23 ന് ഉക്രെയ്ന്‍ സന്ദര്‍ശിച്ചു. 1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്നില്‍ എത്തുന്നത്.പ്രധാനമന്ത്രിയുടെ യുക്രൈൻ സന്ദർശനവേളയിൽ ഒപ്പിട്ട രേഖകളുടെ പട്ടിക (2024 ഓഗസ്റ്റ് 23)
August 23rd, 06:45 pm
കാർഷിക-ഭക്ഷ്യ വ്യവസായ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുക്രൈൻ ഗവണ്മെന്റും തമ്മിലുള്ള കരാർ.യുക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 23rd, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലൻസ്കി സ്വീകരിച്ചു.ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
August 23rd, 06:33 pm
കീവിലെ സ്കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.പ്രധാനമന്ത്രി യുക്രൈന് BHISHM ക്യൂബുകൾ സമ്മാനിച്ചു
August 23rd, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ ഗവണ്മെന്റിന് നാല് BHISHM (ഭാരത് ഹെൽത്ത് ഇനിഷ്യേറ്റിവ് ഫോർ സഹയേഗ് ഹിത & മൈത്രി) ക്യൂബുകൾ സമ്മാനിച്ചു. മാനുഷിക സഹായത്തിന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പരിക്കേറ്റവരെ വേഗത്തിൽ ചികിത്സിക്കാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ക്യൂബുകൾ സഹായിക്കും.PM Modi pays homage at Gandhi statue in Kyiv
August 23rd, 03:25 pm
Prime Minister Modi paid homage to Mahatma Gandhi in Kyiv. The PM underscored the timeless relevance of Mahatma Gandhi’s message of peace in building a harmonious society. He noted that the path shown by him offered solutions to present day global challenges.രക്തസാക്ഷികളായ കുട്ടികളെക്കുറിച്ചുള്ള പൊതുപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു
August 23rd, 03:24 pm
രക്തസാക്ഷികളായ കുട്ടികളെക്കുറിച്ച് കീവിലെ യുക്രൈൻ ദേശീയ ചരിത്ര മ്യൂസിയത്തിലുള്ള മൾട്ടിമീഡിയ പ്രദർശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.പ്രധാനമന്ത്രി മോദി ഉക്രൈനിലെ കീവിൽ എത്തി ചേർന്നു
August 23rd, 02:14 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈനിലെ കീവിൽ എത്തി ചേർന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉക്രൈൻ സന്ദർശിക്കുന്നത്.ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതി (2024-2028)
August 22nd, 08:22 pm
2024 ഓഗസ്റ്റ് 22നു വാര്‍സോയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയും പോളണ്ടിന്റെയും പ്രധാനമന്ത്രിമാർ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട ഉഭയകക്ഷി സഹകരണത്തിന്റെ വേഗത തിരിച്ചറിഞ്ഞ്, 2024-2028 വര്‍ഷങ്ങളില്‍ ഇനിപ്പറയുന്ന മേഖലകളിലുടനീളം ഉഭയകക്ഷി സഹകരണത്തിനു വഴികാട്ടുന്ന പഞ്ചവത്സര കര്‍മപദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇരുപക്ഷവും ധാരണയായി.ഇന്ത്യ-പോളണ്ട് സംയുക്തപ്രസ്താവന: “തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കൽ”
August 22nd, 08:21 pm
പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2024 ഓഗസ്റ്റ് 21നും 22നും പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ചരിത്രപരമായ സന്ദർശനം.റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 22nd, 08:14 pm
റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രെജ് സെബാസ്റ്റിയന്‍ ഡൂഡയുമായി വാഴ്‌സോയിലെ ബെല്‍വേഡര്‍ കൊട്ടാരത്തില്‍ വച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.പോളണ്ട് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന
August 22nd, 03:00 pm
മനോഹരമായ നഗരമായ വാര്‍സോയില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും മഹത്തായ ആതിഥ്യമര്യാദയ്ക്കും സൗഹൃദപരമായ വാക്കുകള്‍ക്കും പ്രധാനമന്ത്രി ടസ്‌കിന് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പോളണ്ടിലെ വാര്‍സോയില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രോഗ്രാമില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 21st, 11:45 pm
ഈ കാഴ്ച ശരിക്കും അതിശയകരമാണ്, നിങ്ങളുടെ ആവേശവും അതിശയകരമാണ്. ഞാന്‍ ഇവിടെ വന്ന നിമിഷം മുതല്‍ നിങ്ങളാരും തളര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരും പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷകളും പ്രാദേശിക ഭാഷകളും പാചകരീതികളും ഉള്ളവരാണ്. എന്നാല്‍ എല്ലാവരും ഭാരതീയതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയും ഗംഭീരമായ ഒരു സ്വാഗതം നിങ്ങള്‍ എനിക്ക് ഇവിടെ നല്‍കി, ഈ സ്വീകരണത്തിന് നിങ്ങളോടും പോളണ്ടിലെ ജനങ്ങളോടും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
August 21st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.പോളണ്ട്- യുക്രൈൻ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
August 21st, 09:07 am
നമ്മുടെ നയതന്ത്ര ബന്ധത്തിൻ്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് എൻ്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള നമ്മുടെ പരസ്പരപ്രതിബദ്ധത നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നമ്മുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എൻ്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനെയും പ്രസിഡൻ്റ് ആന്ദ്രേ ഡുഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പോളണ്ടിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും ഞാൻ സംവദിക്കും.