ഗുവാഹത്തിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 04th, 12:00 pm
അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, വിവിധ കൗണ്‍സിലുകളുടെ തലവന്മാര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
February 04th, 11:30 am
അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു.ബിനാലെ 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 08th, 06:00 pm
ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചുവപ്പുകോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 08th, 05:15 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.ഹൈദരാബാദിലെ കോടിദീപോത്സവത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
November 27th, 08:18 pm
തെലങ്കാനയിലെ ഹൈദരാബാദിൽ നടന്ന കോടി ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “കോവിഡ് മഹാമാരിയുടെ നിർണായക സമയത്തും, ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും തരണം ചെയ്യാൻ ഞങ്ങൾ ദീപങ്ങൾ കത്തിച്ചു.” ആളുകൾ വിശ്വസിക്കുകയും ‘പ്രാദേശികതക്കുവേണ്ടി ശബ്ദമുയർത്തുകയും’ ചെയ്യുമ്പോൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശാക്തീകരണത്തിനായി അവർ ദിയ തെളിയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ വിവിധ ശ്രമികരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.വിശുദ്ധ മീരാ ബായിയുടെ 525-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി മഥുരയില്‍ നടത്തിയ പ്രസംഗം
November 23rd, 07:00 pm
പരിപാടിയില്‍ പങ്കെടുക്കുന്ന ബ്രജിലെ ബഹുമാന്യരായ സന്യാസിമാര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, നമ്മുടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിസഭാംഗങ്ങള്‍, മഥുരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹേമമാലിനി ജി, കൂടാതെ എന്റെ പ്രിയ ബ്രജ് നിവാസികളേ!വിശുദ്ധ മീരാബായിയുടെ ജന്മോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു; ആഘോഷങ്ങൾ നടന്നത് ഉത്തർപ്രദേശിലെ മഥുരയിൽ
November 23rd, 06:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മഥുരയിൽ വിശുദ്ധ മീരാബായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയായ വിശുദ്ധ മീരാബായി ജന്മോത്സവത്തിൽ പങ്കെടുത്തു. വിശുദ്ധ മീരാബായിയുടെ സ്മരണാർഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പ്രദർശനമേളയും സാംസ്കാരിക പരിപാടിയും അദ്ദേഹം വീക്ഷിച്ചു. വിശുദ്ധ മീരാബായിയുടെ സ്മരണയ്ക്കായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിക്കലായിരുന്നു ഇന്ന്.PM Modi campaigns in Madhya Pradesh’s Betul, Shajapur and Jhabua
November 14th, 11:30 am
Amidst the ongoing election campaigning in Madhya Pradesh, Prime Minister Modi’s rally spree continued as he addressed multiple public meetings in Betul, Shajapur and Jhabua today. PM Modi said, “In the past few days, I have traveled to every corner of the state. The affection and trust towards the BJP are unprecedented. Your enthusiasm and this spirit have decided in Madhya Pradesh – ‘Phir Ek Baar, Bhajpa Sarkar’. The people of Madhya Pradesh will come out of their homes on 17th November to create history.”മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന
June 01st, 12:00 pm
ഒന്നാമതായി, പ്രധാനമന്ത്രി പ്രചണ്ഡ ജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 9 വർഷം മുമ്പ്, 2014 ൽ, ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളിൽ, ഞാൻ ആദ്യമായി നേപ്പാൾ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. അക്കാലത്ത്, ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ, HIT- ഹൈവേകൾ, ഐ-വേകൾ, ട്രാൻസ്-വേകൾ എന്നിവയ്ക്കായി ഞാൻ ഒരു HIT ഫോർമുല നൽകിയിരുന്നു. നമ്മുടെ അതിർത്തികൾ നമുക്കിടയിൽ തടസ്സമാകാതിരിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ അത്തരം ബന്ധം സ്ഥാപിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.ന്യൂഡൽഹിയിൽ അദീനവുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
May 27th, 11:31 pm
നിങ്ങളെപ്പോലുള്ള വിവിധ 'അദീന'ങ്ങളുമായി ബന്ധപ്പെട്ട എല്ലാ ബഹുമാന്യരായ ജ്ഞാനികളെയും ഞാൻ ആദ്യമേ തല കുനിച്ച് അഭിനന്ദിക്കുന്നു. നിങ്ങൾ ഇന്ന് എന്റെ വസതിയിൽ വന്നത് അതിയായ ഭാഗ്യമായി ഞാൻ കരുതുന്നു. നിങ്ങളെപ്പോലുള്ള എല്ലാ ശിവഭക്തരെയും ഒരുമിച്ചു ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണ്. നാളെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ നിങ്ങളെല്ലാവരും വ്യക്തിപരമായി വന്ന് അനുഗ്രഹം ചൊരിയാൻ പോകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയെ അദീനങ്ങൾ (ശൈവ മഠാധിപതികൾ ) അനുഗ്രഹിച്ചു
May 27th, 09:14 pm
നാളെ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ചെങ്കോൽ സ്‌ഥാപനത്തിനു മുമ്പായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് അദീനങ്ങൾ അനുഗ്രഹിച്ചു.മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 09th, 12:00 pm
നിങ്ങൾക്കെല്ലാവർക്കും 2023 ആശംസകൾ. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ അതിന്റെ യഥാർത്ഥ രൂപത്തിലും അതിന്റെ എല്ലാ പ്രൗഢിയോടെയും ഏകദേശം നാല് വർഷത്തിന് ശേഷം ഒരിക്കൽ കൂടി നടത്തപ്പെടുന്നു. പ്രിയപ്പെട്ടവരുമായുള്ള മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അതിന്റേതായ സവിശേഷമായ സന്തോഷവും പ്രാധാന്യവുമുണ്ട്. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 09th, 11:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ സ്റ്റാമ്പു പുറത്തിറക്കിയ പ്രധാനമന്ത്രി, ‘ആസാദി കാ അമൃത് മഹോത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തെ ആസ്പദമാക്കി, പിബിഡി ഇതാദ്യമായി സംഘടിപ്പിച്ച ഡിജിറ്റൽ പ്രദർശനവും ഉദ്ഘാടനംചെയ്തു.For me, every village at the border is the first village of the country: PM Modi in Mana, Uttarakhand
October 21st, 01:10 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.PM lays foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand
October 21st, 01:09 pm
PM Modi laid the foundation stone of road and ropeway projects worth more than Rs 3400 crore in Mana, Uttarakhand. Noting that Mana village is known as the last village at India’s borders, the Prime Minister said, For me, every village at the border is the first village of the country and the people residing near the border make for the country's strong guard.മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 11th, 11:00 pm
പുണ്യഭൂമിയായ ഉജ്ജയിനിയിലെ ഈ അവിസ്മരണീയമായ പരിപാടിയില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദരണീയരായ സന്യാസിമാരെ, മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ജി, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, സംസ്ഥാന ഗവണ്‍മെന്റ് മന്ത്രിമാരെ, എംപിമാരെ, നിയമസഭാംഗങ്ങളെ, മഹാകാല്‍ ഭഗവാന്റെ ദയാലുക്കളായ ഭക്തന്മാരെ, മഹതികളേ, മഹാന്‍മാരേ, ജയ് മഹാകാല്‍!PM addresses public function in Ujjain, Madhya Pradesh after dedicating Phase I of the Mahakaal Lok Project to the nation
October 11th, 08:00 pm
PM Modi addressed a public function after dedicating Phase I of the Mahakal Lok Project to the nation. The Prime Minister remarked that Ujjain has gathered history in itself. “Every particle of Ujjain is engulfed in spirituality, and it transmits ethereal energy in every nook and corner, he added.മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാൽ ലോകിൽ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു
October 11th, 07:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്രീ മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമർപ്പിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും
October 08th, 12:09 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും. തുടർന്ന് ഒക്ടോബർ 11ന് അദ്ദേഹം മധ്യപ്രദേശും സന്ദർശിക്കും.