2025 ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രയത് നിക്കുകയാണ് : പ്രധാനമന്ത്രി
March 13th, 11:01 am
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി മോദി ഉദ്ഘടാനം ചെയ്തു.2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുറ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 13th, 11:00 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.