PM Modi pays tributes to Sri Guru Gobind Singh Ji on his Prakash Utsav

January 06th, 09:33 am

The Prime Minister, Shri Narendra Modi has paid tributes to Sri Guru Gobind Singh Ji on his Prakash Utsav and said that his thoughts will inspire us to build a society that is progressive, prosperous and compassionate.

റാണി വേലു നാച്ചിയാറിനെ ജന്മവാർഷികദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

January 03rd, 10:59 am

ധീരയായ റാണി വേലു നാച്ചിയാറിനെ അവരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ വീരോചിതമായ പോരാട്ടം നടത്തിയ റാണി വേലു നാച്ചിയാർ, സമാനതകളില്ലാത്ത വീര്യവും തന്ത്രപരമായ മിടുക്കും പ്രകടിപ്പിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.

സാവിത്രിഭായ് ഫുലെ ജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

January 03rd, 10:57 am

സാവിത്രിഭായ് ഫുലെ ജിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിൻ്റെ മാർഗദീപമാണെന്നും വിദ്യാഭ്യാസ, സാമൂഹിക പരിഷ്‌കരണ മേഖലകളിലെ മുൻനിരക്കാരിയാണെന്നും ശ്രീ മോദി അവരെ പ്രകീർത്തിച്ചു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

December 27th, 11:47 am

മുൻ പ്രധാനമന്ത്രി ഡോ. ശ്രീ മൻമോഹൻ സിംഗിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യ എന്നെന്നും സ്മരിക്കും, പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്യാതനായതിനെത്തുടര്‍ന്നു പ്രധാനമന്ത്രി പുറപ്പെടുവിച്ച അനുശോചന സന്ദേശം

December 27th, 11:41 am

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വിയോഗം നമ്മുടെ ഹൃദയങ്ങളെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് തീരാനഷ്ടമാണ്. വിഭജനകാലത്ത് വളരെയധികം നഷ്ടങ്ങള്‍ സഹിച്ചു ഭാരതത്തിലേക്ക് വരികയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ വിജയം നേടുകയും ചെയ്യുന്നതു ചെറിയ കാര്യമല്ല. ബുദ്ധിമുട്ടുകള്‍ക്കും വെല്ലുവിളികള്‍ക്കും അതീതമായി ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്നതിന് ഭാവി തലമുറകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠമാണ്.

​മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

December 27th, 11:37 am

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി. ഡോ. സിങ്ങിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കുക എന്നത് സാധാരണ നേട്ടമല്ലെന്നും വിഭജനകാലത്ത് ഇന്ത്യയിൽ വന്നതിന് ശേഷം ഒരുപാട് നഷ്ടങ്ങളുണ്ടായെങ്കിലും ഡോ. ​​സിങ് ഒരു വിജയിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്ന് ഭാവിതലമുറയെ പഠിപ്പിക്കുന്നതാണ് ഡോ. സിങ്ങിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി

December 25th, 09:10 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയെ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

December 25th, 08:56 am

മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

December 15th, 09:32 am

സർദാർ വല്ലഭായ് പട്ടേലിന്റെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിനും എന്നും കരുത്തേകിയ ശ്രീ പട്ടേലിൻന്റെ വ്യക്തിത്വവും പ്രവർത്തനങ്ങളും ഭാരതീയർക്ക് എന്നും പ്രചോദനമായി തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിഹാസതാരം രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

December 14th, 11:17 am

ഇതിഹാസതാരം ശ്രീ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ദീർഘവീക്ഷണമുള്ള ചലച്ചിത്രകാരൻ, നടൻ, അനശ്വരനായ കലാഅവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹമെന്നു ശ്രീ മോദി പ്രകീർത്തിച്ചു. ശ്രീ രാജ് കപൂർ ചലച്ചിത്രകാരൻ മാത്രമല്ല; ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്കു കൈപിടിച്ചുയർത്തിയ സാംസ്കാരിക അംബാസഡർ കൂടിയാണെന്നും വിശേഷിപ്പിച്ച ശ്രീ മോദി, ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്കളുടെയും തലമുറകൾക്ക് അദ്ദേഹത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു.

2001ലെ പാർലമെന്റ് ആക്രമണത്തിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

December 13th, 10:21 am

2001ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

December 06th, 08:07 pm

ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ രക്തസാക്ഷിദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നീതി, സമത്വം, മാനവികതയുടെ സംരക്ഷണം എന്നീ മൂല്യങ്ങൾക്കായി ശ്രീ ഗുരു തേഗ് ബഹാദുർ ജി കാട്ടിയ സമാനതകളില്ലാത്ത ധൈര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

December 03rd, 08:59 am

രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദ് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ശക്തമായ അടിത്തറ പാകുന്നതിൽ ഡോ. പ്രസാദ് ജിയുടെ അമൂല്യമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

പ്രധാനമന്ത്രി ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 22nd, 03:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ജ്ടൗണിലുള്ള ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലുള്ള ആര്യസമാജത്തിന്റെ പങ്കിനെയും അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്നതിനാൽ ഈ വർഷം വളരെ സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഇന്ത്യൻ ആഗമന സ്മാരകം സന്ദർശിച്ചു

November 21st, 10:00 pm

ജോർ​ജ്ജ്ടൗണിലെ സ്മാരകോദ്യാനത്തിലെ ഇന്ത്യൻ ആഗമന സ്മാരകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു. ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ഫിലിപ്‌സും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആഗമന സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രിയെ ടാസ്സ ഡ്രംസ് വാദകസംഘം സ്വാഗതം ചെയ്തു. സ്മാരകത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച പ്രധാനമന്ത്രി, ഗയാനയിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ പ്രവാസികൾ നടത്തിയ പോരാട്ടത്തെയും ത്യാഗങ്ങളെയും അവർ നൽകിയ സുപ്രധാന സംഭാവനകളെയും അനുസ്മരിച്ചു. സ്മാരകത്തിൽ അദ്ദേഹം ബെൽ പാത്ര തൈ നടുകയും ചെയ്തു.

ശ്രീ ബാലാസാഹേബ് താക്കറെയുടെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

November 17th, 01:22 pm

ശ്രീ ബാലാസാഹേബ് താക്കറെ ജിയുടെ പുണ്യ തിഥിയായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനും മറാത്തി ജനതയുടെ ശാക്തീകരണത്തിനും വേണ്ടി പോരാടിയ ദാർശനികനാണ് താക്കറെയെന്ന് ശ്രീ മോദി പ്രകീർത്തിച്ചു.

ജൻജാതീയ ഗൗരവ് ദിനമായി ആചരിക്കുന്ന ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു

November 15th, 08:41 am

ജൻജാതീയ ഗൗരവ് ദിനമായി ആചരിക്കുന്ന ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. മാതൃരാജ്യത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കാൻ ഭഗവാൻ ബിർസ മുണ്ടാജി സർവവും ത്യജിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർദാർ വല്ലഭായ് പട്ടേലിനെ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

October 31st, 07:33 am

ഇന്ത്യയുടെ ഐക്യവും പരമാധികാരവും സംരക്ഷിക്കാനുള്ള സർദാർ വല്ലഭായ് പട്ടേലിൻ്റെ സമർപ്പണത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 30th, 03:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുപൂജയോടനുബന്ധിച്ച് ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഗോത്രവർഗ നേതാവ് ശ്രീ കാർത്തിക് ഒറോണിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 29th, 09:16 am

ഗോത്രവർഗ നേതാവ് ശ്രീ കാർത്തിക് ഒറോണിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച മഹാനായ നേതാവാണ് ശ്രീ ഒറോണെന്നും ഗോത്രവർഗ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹത്തിന്റെ വക്താവായിരുന്നു അദ്ദേഹമെന്നും ശ്രീ മോദി പറഞ്ഞു.