പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കായി നാം ശബ്ദമുയര്‍ത്തണം: പ്രധാനമന്ത്രി

June 24th, 11:21 am

ടോയ്ക്കത്തോണ്‍ -2021'ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.കളിപ്പാട്ടങ്ങളുടെയും ഗെയിമിംഗിന്റെയും സാമ്പത്തിക വശങ്ങളെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി അതിനെ 'ടോയ്ക്കോണമി' എന്ന് വിശേഷിപ്പിച്ചു. ആഗോള കളിപ്പാട്ട വിപണി 100 ബില്യണ്‍ ഡോളറാണെന്നും ഇന്ത്യ ഈ വിപണിയുടെ 1.5 ശതമാനം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങളുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിനര്‍ത്ഥം കോടിക്കണക്കിന് രൂപ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നുവെന്നാണ്. ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ടോയ്ക്കത്തോണ്‍-2021'ല്‍ പങ്കെടുക്കുന്നവരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

June 24th, 11:16 am

'ടോയ്ക്കത്തോണ്‍ -2021'ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ ശ്രീ പീയൂഷ് ഗോയല്‍, ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടോയ്‌കത്തോൺ -2021 ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ജൂൺ 24 ന് ആശയവിനിമയം നടത്തും

June 22nd, 12:25 pm

ടോയ്‌കത്തോൺ -2021 ൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 24 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.