"വിനോദസഞ്ചാര വികസനം ദൗത്യ രൂപത്തിൽ ' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 10:21 am
ഈ വെബിനാറിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം. ഇന്നത്തെ പുതിയ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായി മുന്നേറുകയാണ്. ഈ വർഷത്തെ ബജറ്റ് ഏറെ കൈയ്യടി നേടുകയും രാജ്യത്തെ ജനങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്‌കാരം തന്നെ തുടർന്നിരുന്നെങ്കിൽ ഇത്തരം ബജറ്റ് വെബ്‌നാറുകളെ കുറിച്ച് ആരും ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും വിശദമായി ചർച്ച ചെയ്യുകയും അവരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിന്റെ പരമാവധി ഫലം ലഭിക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വെബിനാർ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് തലവനായിരിക്കെ എനിക്ക് 20 വർഷത്തിലേറെ അനുഭവമുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ അനുഭവത്തിന്റെ സാരം, എല്ലാ പങ്കാളികളും ഒരു നയപരമായ തീരുമാനത്തിൽ ഉൾപ്പെടുമ്പോൾ, ആവശ്യമുള്ള ഫലം സമയപരിധിക്കുള്ളിൽ വരുന്നു എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ ആയിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ചേർന്നത് നാം കണ്ടു. എല്ലാവരും ദിവസം മുഴുവൻ മസ്തിഷ്കപ്രക്ഷോഭം നടത്തി, ഭാവിയിൽ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവന്നുവെന്ന് എനിക്ക് പറയാൻ കഴിയും. എല്ലാവരും ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പരിവർത്തനത്തിനായാണ് ഞങ്ങൾ ഇന്ന് ഈ ബജറ്റ് വെബിനാർ നടത്തുന്നത്.‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 03rd, 10:00 am
‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ഏഴാമത്തേതാണ് ഇത്.പ്രധാനമന്ത്രി നാളെ വാരാണസി സന്ദര്‍ശിച്ച് ശ്രീ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്യും
December 12th, 03:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബര്‍ 13-14 തീയതികളില്‍ വാരാണസി സന്ദര്‍ശിക്കും. 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി ശ്രീ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും. അതിനുശേഷം, ഏകദേശം 339 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ശ്രീ കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്യും.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.സോമനാഥിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഓഗസ്റ്റ് 20 ന് നിർവ്വഹിക്കും
August 18th, 05:57 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും ഓഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിർവ്വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ സോമനാഥ് ഉല്ലാസ സ്ഥലം, സോമനാഥ് പ്രദര്‍ശന കേന്ദ്രം സോമനാഥിലെ പുതുക്കി പണുത പഴയ (ജുന) ക്ഷേത്രം എന്നിവ ഉള്‍പ്പെടും. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീപാര്‍വതി ക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്യും.