ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഗുജറാത്തില്‍ പതിനൊന്നാമതു ഖേല്‍ മഹാകുംഭ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 12th, 06:40 pm
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകനും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി ആര്‍ പാട്ടീല്‍ ജി, ഗുജറാത്ത് കായിക സഹമന്ത്രി ശ്രീ ഹര്‍ഷ് സാംഘ് വി ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകരായ ശ്രീ ഹസ്മുഖ് ഭായ് പട്ടേല്‍ , ശ്രീ നര്‍ഹരി അമീന്‍, അഹമ്മദാബാദ് മേയര്‍ ശ്രീ. കിരിത് കുമാര്‍ പര്‍മര്‍ ജി, മറ്റ് പ്രമുഖരെ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുമുള്ള എന്റെ യുവ സുഹൃത്തുക്കളെ!പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 06:30 pm
പതിനൊന്നാമത് ഖേല്‍ മഹാകുംഭ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഉത്തർപ്രദേശിലെ മീററ്റിൽ മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 02nd, 01:01 pm
യുപി ഗവർണർ ശ്രീമതി. ആനന്ദിബെൻ പട്ടേൽ ജി, ജനകീയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സഞ്ജീവ് ബല്യാൻ, വി കെ സിംഗ് ജി, യുപിയിലെ മന്ത്രിമാരായ ശ്രീ ദിനേശ് ഖാതിക് ജി, ശ്രീ ഉപേന്ദ്ര തിവാരി ജി എന്നിവർ ശ്രീ കപിൽ ദേവ് അഗർവാൾ ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ സത്യപാൽ സിംഗ് ജി, രാജേന്ദ്ര അഗർവാൾ ജി, വിജയ്പാൽ സിംഗ് തോമർ ജി, ശ്രീമതി. കാന്ത കർദാം ജി, എം.എൽ.എമാരായ സോമേന്ദ്ര തോമർ ജി, സംഗീത് സോം ജി, ജിതേന്ദ്ര സത്വാൾ ജി, സത്യപ്രകാശ് അഗർവാൾ ജി, മീററ്റ് ജില്ലാ പരിഷത്ത് പ്രസിഡന്റ് ഗൗരവ് ചൗധരി ജി, മുസാഫർനഗർ ജില്ലാ പരിഷത്ത് പ്രസിഡന്റ് വീർപാൽ ജി, മറ്റെല്ലാ ജനപ്രതിനിധികളും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരും. മീററ്റിൽ നിന്നും മുസാഫർനഗറിൽ നിന്നും വരൂ, നിങ്ങൾക്കെല്ലാവർക്കും 2022 പുതുവത്സരാശംസകൾ നേരുന്നു.ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
January 02nd, 01:00 pm
ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍ / വോളിബോള്‍ / ഹാന്‍ഡ്‌ബോള്‍ / കബഡി ഗ്രൗണ്ട്, ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, ഓടുന്നതിന് സിന്തറ്റിക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നീന്തല്‍കുളം, വിവിധോദ്ദേശ ഹാള്‍, സൈക്കിള്‍ വെലോഡ്രോം എന്നിവയുള്‍പ്പെടെ ആധുനികവും അത്യാധുനികവുമായ കായിക പശ്ചാത്തലസൗകര്യങ്ങളോടുകൂടി 700 കോടി രൂപ ചെലവിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്പെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകും. 540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും.മെമന്റോ ലേലത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു
September 19th, 11:13 am
സമ്മാനങ്ങളുടെയും മെമന്റോകളുടെയും ലേലത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു. ഇതിന്റെ വരുമാനം നമാമി ഗംഗെ സംരംഭത്തിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.ശിക്ഷക് പര്‍വ് ഉദ്ഘാടന സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
September 07th, 10:31 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, ശ്രീമതി അന്നപൂര്‍ണാ ദേവി ജി, വിവിധ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിമാരായ ഡോ. സുഭാസ് സര്‍ക്കാര്‍ ജി, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ജി, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ ജി, അദ്ദേഹത്തിന്റെ സംഘത്തിലെ ആദരണീയരായ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രാജ്യത്തുടനീളമുള്ള പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ,ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി; വിദ്യാഭ്യാസമേഖലയിലെ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു
September 07th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷക് പര്‍വിന്റെ ഉദ്ഘാടന സമ്മേളനത്തെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (യൂണിവേഴ്‌സല്‍ ഡിസൈന്‍ ഓഫ് ലേണിംഗിന് അനുസൃതമായി ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വീഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സിബിഎസ്ഇ സ്‌കൂള്‍ നിലവാര ഉറപ്പ് നല്‍കല്‍-മൂല്യനിര്‍ണയ ചട്ടക്കൂട്, നിപുണ്‍ ഭാരതിനായുള്ള നിഷ്ഠ അധ്യാപകരുടെ പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ (സ്‌കൂള്‍ വികസനത്തിനായി വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകര്‍/ദാതാക്കള്‍/സിഎസ്ആര്‍ നിക്ഷേപകര്‍ എന്നിവര്‍ക്കു സൗകര്യപ്രദമാകുന്നതിന്) എന്നിവയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 29th, 11:30 am
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.പാരാലിമ്പിക്‌സിലെ പ്രകടനത്തിന് ഭവിന പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 28th, 01:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പാരാലിമ്പിക്സിലെ ഭവിന പട്ടേലിന്റെ പ്രകടനത്തിന് അഭിനന്ദനം അറിയിക്കുകയും നാളെ അവരുടെ വിജയത്തിന് രാജ്യത്തിന്റെ പിന്തുണ അറിയിക്കുകയും ചെയ്തു.പാരാലിമ്പിക്സ് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 24th, 04:15 pm
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ പാര-അത്‌ലറ്റ് സംഘവുമായുള്ള ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം
August 17th, 11:01 am
ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു.ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യയുടെ പാരാ അത്‌ലറ്റ് സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി
August 17th, 11:00 am
ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര യുവജനകാര്യ, കായിക- വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
August 16th, 10:56 am
ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!ടോക്കിയോ 2020 ലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 06:24 pm
ഗെയിമുകളിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടോക്കിയോ 2020 അവസാനിക്കാറായപ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 07th, 06:12 pm
ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ് കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ് കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 07th, 05:49 pm
ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗോൾഫ് താരം അദിതി അശോകിന്റെ നൈപുണ്യത്തെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു
August 07th, 11:22 am
ഒളിമ്പിക്‌സിൽ മിന്നും പ്രകദാനം കാഴ്ച വച്ച ഗോൾഫ് താരം അദിതി അശോകിന്റെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടും: പ്രധാനമന്ത്രി
August 06th, 02:15 pm
മേജർ ധ്യാൻ ചന്ദിന്റെ പേരിൽ ഖേൽ രത്ന അവാർഡ് നൽകണമെന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി അഭ്യർത്ഥനകൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവരുടെ വികാരത്തെ മാനിച്ച്, ഖേൽ രത്ന അവാർഡ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ് എന്ന് വിളിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.