വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.ജപ്പാനിലെ ദീപാലി ഝവേരിക്കും ഒട്ടയ്ക്കും ജോട്ടോ ഫയർ സ്റ്റേഷൻ ബഹുമതി സമ്മാനിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
April 06th, 09:47 am
കഴിഞ്ഞ വർഷം ഒക്ടോബറിൽ ടോക്കിയോയിലെ ദാണ്ഡിയ മസ്തി 2022-ൽ കൃത്രിമ സ്വശോഛ്വാസം നൽകി ഒരാളെ രക്ഷിച്ചതിന് ജപ്പാനിലെ ഇന്ത്യക്കാരിയായ ശ്രീമതി ദീപാലി ഝവേരിയെയും ശ്രീ. ഒട്ടയെയും ജോട്ടോ ഫയർ സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
September 27th, 04:34 pm
ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 20-ലധികം രാഷ്ട്രങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാർ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 27th, 09:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. . മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി ചേർന്നു
September 27th, 03:49 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയിലെത്തി ചേർന്നു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി കിഷിദയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചയും നടത്തും.മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ടോക്കിയോയിലേക്ക് പുറപ്പെടും
September 26th, 06:04 pm
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാത്രി ജപ്പാനിലെ ടോക്കിയോയിലേക്ക് തിരിക്കും.2022 ലെ കോമൺവെൽത്ത് ഗെയിംസ് പോകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ജൂലൈ 20 ന് സംവദിക്കും
July 18th, 05:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 കോമൺവെൽത്ത് ഗെയിംസിനായി പോകുന്ന ഇന്ത്യൻ സംഘവുമായി 2022 ജൂലൈ 20 ന് രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. ആശയവിനിമയത്തിൽ അത്‌ലറ്റുകളോടൊപ്പം അവരുടെ പരിശീലകരും പങ്കെടുക്കും.44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ ഉദ്‌ഘാടനം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
June 19th, 05:01 pm
അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ചുള്ള ഈ പരിപാടയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച്, അഖിലേന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ്, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ചെസ്സ്, മറ്റ് കായിക സംഘടനകളുടെ പ്രതിനിധികൾ, സംസ്ഥാന ഗവണ്മെന്റുകളുടെ കളുടെ പ്രതിനിധികൾ, പ്രതിനിധികൾ. , മറ്റെല്ലാ പ്രമുഖരും, ചെസ്സ് ഒളിമ്പ്യാഡ് ടീമിലെ അംഗങ്ങളേ മറ്റ് ചെസ്സ് കളിക്കാരേ , മഹതികളേ , മാന്യരേ !PM launches historic torch relay for 44th Chess Olympiad
June 19th, 05:00 pm
Prime Minister Modi launched the historic torch relay for the 44th Chess Olympiad at Indira Gandhi Stadium, New Delhi. PM Modi remarked, We are proud that a sport, starting from its birthplace and leaving its mark all over the world, has become a passion for many countries.”അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 24th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി 2022 മെയ് 24-ന് ടോക്കിയോയിൽ വച്ച് ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പങ്കാളിത്തത്തിന് ആഴവും ആക്കവും കൂട്ടുന്ന കാര്യമായ ഫലങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത് .ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിലുള്ള നിക്ഷേപ പ്രോത്സാഹന കരാർ
May 23rd, 06:25 pm
ഇന്ത്യാ ഗവൺമെന്റും അമേരിക്കൻ ഐക്യനാടുകളിലെ ഗവൺമെന്റും ഇന്ന് ജപ്പാനിലെ ടോക്കിയോയിൽ ഒരു നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി ശ്രീ വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെ പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ
May 23rd, 05:25 pm
ഇന്നത്തെ ഈ സുപ്രധാന പരിപാടിയിൽ നിങ്ങളോടൊപ്പം സഹകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് മേഖലയെ ആഗോള സാമ്പത്തിക വളർച്ചയുടെ ഒരു എഞ്ചിനാക്കി മാറ്റാനുള്ള നമ്മുടെ കൂട്ടായ ഇച്ഛാശക്തിയുടെ പ്രഖ്യാപനമാണിത് . ഈ സുപ്രധാന സംരംഭത്തിന് ഞാൻ പ്രസിഡന്റ് ബൈഡനോട് വളരെ നന്ദി പറയുന്നു. ഉൽപ്പാദനം, സാമ്പത്തിക പ്രവർത്തനങ്ങൾ, ആഗോള വ്യാപാരം, നിക്ഷേപം എന്നിവയുടെ കേന്ദ്രമാണ് ഇന്തോ-പസഫിക് മേഖല. നൂറ്റാണ്ടുകളായി ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹങ്ങളിൽ ഇന്ത്യ ഒരു പ്രധാന കേന്ദ്രമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാണിജ്യ തുറമുഖം ഇന്ത്യയിലെ എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ലോത്തലിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. അതിനാൽ, മേഖലയിലെ സാമ്പത്തിക വെല്ലുവിളികൾക്ക് പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.ടോക്കിയോയിൽ ബിസിനസ് റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
May 23rd, 04:12 pm
34 ജാപ്പനീസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സിഇഒമാരും ചടങ്ങിൽ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗം കമ്പനികൾക്കും ഇന്ത്യയിൽ നിക്ഷേപവും പ്രവർത്തനവുമുണ്ട്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടറുകൾ , സ്റ്റീൽ, ടെക്നോളജി, ട്രേഡിംഗ്, ബാങ്കിംഗ് & ഫിനാൻസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചു. കൈടൻറേൻ , ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) , ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക ), ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ (ജെ ബി ഐ സി ), ജപ്പാൻ-ഇന്ത്യ ബിസിനസ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ജെ ഐ ബി സി സി ), ഇൻവെസ്റ്റ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാന ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും എന്നിവരും പരിപാടിയിൽ പങ്കെടുത്തു.അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)
May 23rd, 02:19 pm
അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.എൻ ഇ സി കോർപ്പറേഷൻ ചെയർമാൻ ഡോ. നോബുഹിറോ എൻഡോയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
May 23rd, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ടോക്കിയോയിൽ എൻ ഇ സി കോർപ്പറേഷൻ ചെയർമാൻ ഡോ. നോബുഹിറോ എൻഡോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ, പ്രത്യേകിച്ച് ചെന്നൈ-ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (സിഎഎൻഐ), കൊച്ചി-ലക്ഷദ്വീപ് ദ്വീപുകൾ (കെഎൽഐ) ഒഎഫ്‌സി പദ്ധതികൾ ഏറ്റെടുക്കുന്നതിൽ എൻഇസിയുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്പ്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) സ്കീമിന് കീഴിലുള്ള നിക്ഷേപ അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
May 22nd, 12:16 pm
ജപ്പാൻ പ്രധാനമന്ത്രി ശ്രീ. ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 2021 മെയ് 23 മുതൽ 24 വരെ ഞാൻ ജപ്പാനിലെ ടോക്കിയോ സന്ദർശിക്കും.ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 24th, 11:30 am
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.14-ാമത് ഇന്ത്യ ജപ്പാൻ വാർഷിക ഉച്ചകോടി
March 17th, 08:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2022 മാർച്ച് 19-20 വരെ ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടി. മുൻ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി 2018 ഒക്ടോബറിൽ ടോക്കിയോയിൽ നടന്നിരുന്നു.ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി
September 09th, 02:41 pm
ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം
September 09th, 10:00 am
2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു