പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും
January 18th, 06:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
January 02nd, 05:27 pm
തമിഴ്‌നാട്ടിലെ യുവജനങ്ങളുടെ ഇടയിൽ 2024-ലെ തന്റെ ആദ്യ പൊതുപരിപാടി നടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചുതമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 02nd, 12:30 pm
തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍.എന്‍. രവി ജി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ജ്യോതിരാദിത്യ സിന്ധ്യ ജി, ഈ മണ്ണിന്റെ മകന്‍ എല്‍. മുരുകന്‍ ജി, തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, തമിഴ്‌നാട്ടിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു
January 02nd, 12:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 20,000 കോടിയിലധികം രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചു. തമിഴ്‌നാട്ടിലെ റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം തുടങ്ങിയ മേഖലകൾ വികസനപദ്ധതികളിൽ ഉൾപ്പെടുന്നു.തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം
January 02nd, 11:30 am
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
January 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.പ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും
December 31st, 12:56 pm
2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15നു ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. 2024 ജനുവരി 3ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിച്ചേരും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.