തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് ഫെബ്രുവരി 17 ന് പ്രധാനമന്ത്രി തറക്കല്ലിടും

February 15th, 08:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 17 ന് വൈകിട്ട് 4.30 ന് വീഡിയോ കോൺഫറൻസിംഗ് വഴി തമിഴ്‌നാട്ടിലെ എണ്ണ-വാതക മേഖലയിലെ പ്രധാന പദ്ധതികൾക്ക് തറക്കല്ലിടും. രാമനാഥപുരം - തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ്ലൈൻ, മണലിയിലെ ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഗ്യാസോലിൻ ഡീസൽഫറൈസേഷൻ യൂണിറ്റ് എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിനായി സമർപ്പിക്കും. നാഗപട്ടണത്ത് കാവേരി ബേസിൻ റിഫൈനറിയുടെ ശിലാസ്ഥാപനവും നടത്തും. ഈ പദ്ധതികൾ‌ ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുകയും ഊർജ്ജ ആത്മനിർഭരതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ഉത്തേജനം നൽകുകയും ചെയ്യും. ഗവർണറും തമിഴ്‌നാട് മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.

February 14th, 11:31 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

February 14th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.

ഫെബ്രുവരി 14 ന് പ്രധാനമന്ത്രി തമിഴ്‌നാടും കേരളവും സന്ദർശിക്കും

February 12th, 06:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഫെബ്രുവരി 14 ന് തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ചെന്നൈയിൽ രാവിലെ 11: 15 ന് പ്രധാനമന്ത്രി നിരവധി പ്രധാന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും. അർജുൻ മെയിൻ ബാറ്റിൽ ടാങ്ക് (എംകെ 1 എ) സൈന്യത്തിന് കൈമാറുകയും ചെയ്യും.