പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
March 22nd, 06:32 pm
വളരെ അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദത്തില്‍ പ്രധാനമന്ത്രിയും ഭൂട്ടാന്‍ രാജാവും അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും അടുത്ത ബന്ധം രൂപപ്പെടുത്തുന്നതില്‍ ഡ്രക് ഗയാല്‍പോസ് തുടര്‍ച്ചയായി നല്‍കിയ മാര്‍ഗ്ഗദര്‍ശനത്തിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.പ്രധാനമന്ത്രിക്ക് ഓര്‍ഡര്‍ ഓഫ് ദി ഡ്രുക് ഗ്യാല്‍പോ സമ്മാനിച്ചു
March 22nd, 03:39 pm
തിംഫുവിലെ താഷിചോഡ്‌സോങ്ങില്‍ 2021 ഡിസംബറില്‍ നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിലാണ് ഭൂട്ടാന്‍ രാജാവ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ പുരസ്‌ക്കാരം ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിലുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാവനയും അദ്ദേഹത്തിന്റെ ജനകേന്ദ്രീകൃത നേതൃത്വവും അംഗീകരിക്കുന്നതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ആഗോള ശക്തിയായ ഇന്ത്യയുടെ ഉയര്‍ച്ചയെ ഈ പുരസ്‌ക്കാരം ബഹുമാനിക്കുകയും ഭൂട്ടാന്റെ ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ ആഘോഷിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയെ പരിവര്‍ത്തനത്തിന്റെ പാതയിലാക്കി, ഇന്ത്യയുടെ ധാര്‍മ്മിക അധികാരവും ആഗോള സ്വാധീനവും വളര്‍ന്നുവെന്നും സമ്മാനപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.PM meets His Majesty the King of Bhutan
June 15th, 08:05 pm
PM meets His Majesty the King of Bhutan