സിഡ്‌നി ഡയലോഗിൽ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം
November 18th, 09:19 am
സിഡ്‌നി ഡയലോഗിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താൻ നിങ്ങൾ എന്നെ ക്ഷണിച്ചത് ഇന്ത്യയിലെ ജനങ്ങൾക്കുള്ള വലിയ ബഹുമതിയാണ്. ഇൻഡോ പസഫിക് മേഖലയിലും ഉയർന്നുവരുന്ന ഡിജിറ്റൽ ലോകത്തും ഇന്ത്യയുടെ കേന്ദ്ര പങ്കിനുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്. മേഖലയ്ക്കും ലോകത്തിനും നന്മയുടെ ശക്തിയായ നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള ആദരവ് കൂടിയാണിത്. ഉയർന്നുവരുന്ന, നിർണായക, സൈബർ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഡ്‌നി ഡയലോഗിനെ ഞാൻ അഭിനന്ദിക്കുന്നു.സിഡ്നി സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി, ഇന്ത്യയുടെ സാങ്കേതികപരിണാമത്തെയും വിപ്ലവത്തെയുംകുറിച്ചു സംസാരിച്ചു
November 18th, 09:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഥമ സിഡ്‌നി സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ സാങ്കേതികപരിണാമവും വിപ്ലവവും എന്ന വിഷയത്തില്‍ ശ്രീ മോദി സംസാരിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ആമുഖപരാമര്‍ശങ്ങള്‍ക്കുശേഷമായിരുന്നു അഭിസംബോധന.