മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 21st, 11:04 pm
ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 21st, 05:40 pm
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.'ദി സിന്ധ്യ സ്കൂളി'ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
October 20th, 07:39 pm
ഗ്വാളിയോറില്‍ 'ദി സിന്ധ്യ സ്കൂളി'ന്റെ 125-ാമത് സ്ഥാപക ദിനത്തെ അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടിയില്‍ 2023 ഒക്‌ടോബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.