ടിഇആര്‍ഐ ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം

February 16th, 06:33 pm

ഇരുപത്തിയൊന്നാമതു ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ നിങ്ങളോടൊപ്പം പങ്കെടുക്കാനായതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ആദ്യം ഗുജറാത്തിലും ഇപ്പോള്‍ ദേശീയ തലത്തിലും, എന്റെ 20 വര്‍ഷത്തെ ഭരണത്തിലുടനീളം സുപ്രധാന ശ്രദ്ധ നല്‍കിയ മേഖലകളാണു പരിസ്ഥിതിയും സുസ്ഥിരവികസനവും.

ടിഇആര്‍ഐ ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ ഉദ്ഘാടനപ്രസംഗം നടത്തി പ്രധാനമന്ത്രി

February 16th, 06:27 pm

ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടിഇആര്‍ഐ) ലോക സുസ്ഥിരവികസന ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടന പ്രസംഗം നടത്തി. ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാദര്‍, ഗയാന സഹകരണ റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോക സുസ്ഥിര വികസന ഉച്ചകോടി 2018 നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

February 15th, 03:04 pm

ലോക സുസ്ഥിരവികസന ഉച്ചകോടിയുടെ 2018ലെ സമ്മേളനം (ഡബ്ല്യൂ. എസ്.ഡി.എസ് 2018) നാളെ (2018 ഫെബ്രുവരി 16) ന്യൂ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഊര്‍ജ്ജ വിഭവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്-ടി.ഇ.ആര്‍.ഐ) ഫ്‌ളാഗ്ഷിപ്പ് ഫോറമാണ് ഡബ്ല്യൂ. എസ്.ഡി.എസ്. സുസ്ഥിരവികസനം, ഊര്‍ജ്ജം, പരിസ്ഥിതി എന്നീ മേഖലയിലുള്ള ലോകനേതാക്കളെയും ചിന്തകരെയും ഒരു പൊതു വേദിയില്‍ കൊണ്ടുവരാനാണ് സമ്മേളനം ശ്രമിക്കുന്നത്.