മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 01:09 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു
October 09th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.മഹാരാഷ്ട്രയിലെ താനെയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടനം, സമര്‍പ്പണം എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 04:35 pm
മഹാരാഷ്ട്രയിലെ മൂന്നര ശക്തിപീഠങ്ങളായ തുള്‍ജാപൂരിലെ ഭവാനി ദേവി, കോലാപ്പൂരിലെ മഹാലക്ഷ്മി ദേവി, മഹൂരിലെ രേണുക ദേവി, വാണിയിലെ സപ്തശൃംഗി ദേവി എന്നിവരെ ഞാന്‍ എണ്ണമറ്റ പ്രാവശ്യം നമിക്കുന്നു. താനെ ഭൂമിയിലെ കോപിനേശ്വറിന്റെ പാദങ്ങളില്‍ ഞാന്‍ എന്റെ ആദരം അര്‍പ്പിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിനെയും ബാബാസാഹേബ് അംബേദ്കറെയും ഞാന്‍ വണങ്ങുന്നു.മഹാരാഷ്ട്രയിലെ ഠാണെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വ്വഹിച്ചു
October 05th, 04:30 pm
മേഖലയിലെ നഗരചലനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ഠാണെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിച്ചു.പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും
October 04th, 05:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.