മുംബൈയിൽ നടന്ന അഭിജത് മറാത്തി ഭാഷാ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 07:05 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു.
October 05th, 07:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തെലുങ്ക് ഭാഷാ ദിനത്തിൽ ആശംസകൾ അറിയിച്ചു
August 29th, 03:15 pm
തെലുങ്ക് ഭാഷാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. തെലുങ്ക് കൂടുതൽ ജനപ്രിയമാക്കാൻ പ്രവർത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.