BJP government is not only developing Assam but also serving the ‘Tea Tribe’ community: PM Modi in Guwahati

BJP government is not only developing Assam but also serving the ‘Tea Tribe’ community: PM Modi in Guwahati

February 24th, 06:40 pm

PM Modi participated in the Jhumoir Binandini 2025, a Mega Jhumoir programme in Guwahati. PM Modi praised the impressive preparations by all the artists of the Jhumoir. PM also spoke about the pride of Assam, the brave warrior Lachit Borphukan. He exclaimed Assamese language being granted the status of a classical language and Charaideo Moidam being included in the UNESCO World Heritage list, as significant achievements of their Government. PM assured their Government is developing Assam and serving the 'Tea Tribe' community as well.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ‘ഝുമോയിർ ബിനന്ദിനി’ പരിപാടിയിൽ പങ്കെടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ‘ഝുമോയിർ ബിനന്ദിനി’ പരിപാടിയിൽ പങ്കെടുത്തു

February 24th, 06:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ബൃഹദ് ഝുമോയിർ പരിപാടിയായ ‘ഝുമോയിർ ബിനന്ദിനി 2025’ൽ പങ്കെടുത്തു. ഊർജവും ഉത്സാഹവും ആവേശവും നിറഞ്ഞ അന്തരീക്ഷമാണു പരിപാടിക്ക് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേയിലത്തോട്ടങ്ങളുടെ സുഗന്ധവും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ഝുമോയിറിലെ എല്ലാ കലാകാരന്മാരുടെയും ശ്രദ്ധേയമായ ഒരുക്കങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഝൂമറുമായും തേയിലത്തോട്ട സംസ്കാരവുമായും ജനങ്ങൾക്കു പ്രത്യേക ബന്ധമുള്ളതുപോലെ, താനും സമാനമായ ബന്ധം പങ്കിടുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്നു ഝൂമർ നൃത്തം അവതരിപ്പിക്കുന്ന ഇത്രയധികം കലാകാരന്മാർ റെക്കോർഡു സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 11,000 കലാകാരന്മാർ ബിഹു നൃത്തം അവതരിപ്പിച്ചു റെക്കോർഡു സൃഷ്ടിച്ചവേളയിൽ 2023ൽ അസം സന്ദർശിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, അത് അവിസ്മരണീയമാണെന്നും സമാനമായ ആവേശോജ്വല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ഉജ്വലമായ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച അസം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു. തേയിലത്തോട്ട സമൂഹവും ഗോത്രവർഗക്കാരും ആഘോഷങ്ങളിൽ പങ്കാളികളാകുന്ന അസമിനെ സംബന്ധിച്ച്, ഇന്ന് അഭിമാനകരമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സവിശേഷദിനത്തിൽ ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

The President’s address clearly strengthens the resolve to build a Viksit Bharat: PM Modi

The President’s address clearly strengthens the resolve to build a Viksit Bharat: PM Modi

February 04th, 07:00 pm

During the Motion of Thanks on the President’s Address, PM Modi highlighted key achievements, stating 250 million people were lifted out of poverty, 40 million houses were built, and 120 million households got piped water. He emphasized ₹3 lakh crore saved via DBT and reaffirmed commitment to Viksit Bharat, focusing on youth, AI growth, and constitutional values.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി

February 04th, 06:55 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്‌സഭയിൽ മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്യവെ, ഇന്നലെയും ഇന്നും ചർച്ചകളിൽ പങ്കെടുത്ത എല്ലാ ബഹുമാനപ്പെട്ട എംപിമാരുടെയും സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തിൽ ആവശ്യമുള്ളിടത്തു പ്രശംസയും ആവശ്യമുള്ളിടത്തു ചില നിഷേധാത്മക പരാമർശങ്ങളും ഉൾപ്പെടുന്നുവെന്നും അതു സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനാലാം തവണയും രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി പ്രകടിപ്പിക്കാൻ ജനങ്ങൾ അവസരം നൽകിയതിന്റെ മഹത്തായ സൗഭാഗ്യം എടുത്തുകാട്ടിയ അദ്ദേഹം പൗരന്മാർക്ക് ആദരവോടെ നന്ദി അറിയിക്കുകയും ചർച്ചയിൽ പങ്കെടുത്ത എല്ലാവരെയും അവരുടെ ചിന്തകളാൽ സമ്പന്നമാക്കിയതിനു കൃതജ്ഞത അറിയിക്കുകയും ചെയ്തു.

India has a robust system of agriculture education and research based on its heritage : PM Modi

August 03rd, 09:35 am

Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.

കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

August 03rd, 09:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

അസമിലെ തേയിലത്തോട്ട സമൂഹത്തിൻ്റെ കഠിനാധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 09th, 02:15 pm

അസം ചായ ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. തേയിലത്തോട്ട സമൂഹത്തിൻ്റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.