Expansion of rail connectivity in eastern India will boost the economy of the entire region: PM Modi
September 15th, 11:30 am
PM Modi laid the foundation stone and dedicated to the nation various railway projects worth over Rs 660 crore in Tatanagar, Jharkhand through video conferencing. He also distributed sanction letters to 32,000 PMAY-Gramin beneficiaries. “Nation’s priorities are its poor, tribals, dalits, deprived, women, youth and farmers”, the PM remarked.ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
September 15th, 11:00 am
ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 32,000 പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. നേരത്തെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ആറ് വന്ദേ ഭാരത് ട്രെയിനുകൾ ശ്രീ മോദി ഫ്ലാഗ് ഓഫ് ചെയ്തു.പ്രധാനമന്ത്രി സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും
September 14th, 09:53 am
സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.