സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)
October 28th, 06:32 pm
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.സ്പെയിൻ പ്രസിഡന്റ് പെദ്രോ സാഞ്ചസിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (ഒക്ടോബർ 28-29, 2024)
October 28th, 06:30 pm
എയർബസ് സ്പെയിനുമായി സഹകരിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് വഡോദരയിൽ സജ്ജമാക്കിയ C295 എയർക്രാഫ്റ്റ് ഫൈനൽ അസംബ്ലി ലൈൻ പ്ലാന്റിന്റെ സംയുക്ത ഉദ്ഘാടനം.സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 28th, 10:45 am
“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
October 28th, 10:30 am
ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.പ്രധാനമന്ത്രി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും
October 26th, 03:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 28നു ഗുജറാത്ത് സന്ദർശിക്കും. രാവിലെ പത്തിനു സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനൊപ്പം പ്രധാനമന്ത്രി, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം സംയുക്തമായി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പകൽ പതിനൊന്നോടെ അദ്ദേഹം വഡോദരയിലെ ലക്ഷ്മിവിലാസം കൊട്ടാരം സന്ദർശിക്കും. വഡോദരയിൽനിന്ന് അംറേലിയിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 2.45ന് അംറേലിയിലെ ദുധാലയിൽ ഭാരത് മാതാ സരോവർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നോടെ അംറേലിയിലെ ലാഠിയിൽ 4800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.