ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു

July 28th, 11:37 pm

നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.

ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച മൂന്നാമത് 'ഭീകരതയ്ക്ക് പണമില്ല' മന്ത്രിതല സമ്മേളനത്തിൽ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തും.

November 17th, 02:59 pm

ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച്‌ ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ നടക്കുന്ന മൂന്നാമത് 'ഭീകരതയ്ക്ക് പണമില്ല' മന്ത്രിതല സമ്മേളനത്തിൽ (എൻഎംഎഫ്ടി) നവംബർ 18 ന് രാവിലെ 9:30 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗം നടത്തും.

തൊഴില്‍വിവരം ശേഖരിക്കാന്‍ ദൗത്യസംഘം രൂപീകരിച്ചു

May 09th, 07:58 pm

തൊഴില്‍ സൃഷ്ടിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് വളരെയധികം മുന്‍ഗണന നല്‍കുന്നു. തൊഴിലവസരങ്ങള്‍ സംബന്ധിച്ച, വിശ്വസിക്കാവുന്നതും കാലികവുമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് വിവിധ കാലഘട്ടങ്ങളില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളെ സംബന്ധിച്ചു വിലയിരുത്തുന്നതിനു നയം രൂപീകരിക്കുന്നവര്‍ക്കും സ്വതന്ത്ര നിരീക്ഷകര്‍ക്കും തടസ്സം സൃഷ്ടിക്കുന്നു