![ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം](https://cdn.narendramodi.in/cmsuploads/0.83710000_1708602751_speech-text.jpg)
ഗുജറാത്തിലെ താരാഭില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 02:00 pm
നിങ്ങള്‍ എല്ലാവരും എങ്ങനെയുണ്ട്? ഈ ഗ്രാമത്തിലെ പഴയ സന്യാസിമാരെ ഞാന്‍ കണ്ടു, കൂടാതെ പഴയ കൂട്ടുകാരെയും കണ്ടു. വാലിനാഥ് ഉത്സവപ്രതീതി സൃഷ്ടിച്ചു. മുമ്പ് പലതവണ വാലിനാട്ട് വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രൗഢി മറ്റൊന്നാണ്. ലോകത്ത് ഒരാള്‍ക്ക് എത്ര സ്വാഗതവും ബഹുമാനവും ലഭിച്ചാലും, വീട്ടിലായിരിക്കുമ്പോള്‍, അതിന്റെ സന്തോഷം മൊത്തത്തില്‍ മറ്റൊന്നാണ്. ഇന്ന് ഗ്രാമവാസികള്‍ക്കിടയില്‍ എന്തോ പ്രത്യേകത കണ്ടു, മാതുലന്റെ വീട്ടില്‍ വന്നപ്പോള്‍ അതിന്റെ സന്തോഷവും അതുല്യമായിരുന്നു. ഞാന്‍ കണ്ട അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, ഭക്തിയിലും വിശ്വാസത്തിലും മുങ്ങി നില്‍ക്കുന്ന എല്ലാ ഭക്തജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അത് എത്ര യാദൃശ്ചികമാണെന്ന് നോക്കൂ! ഒരു മാസം മുമ്പ്, ജനുവരി 22ന്, ഞാന്‍ അയോധ്യയില്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ആയിരുന്നു. ഭഗവാന്‍ രാംലല്ലയുടെ സമര്‍പ്പണത്തിന്റെ ചരിത്ര സംഭവത്തില്‍ പങ്കെടുക്കാനുള്ള പദവി അവിടെ എനിക്ക് ലഭിച്ചു. തുടര്‍ന്ന് അബുദാബിയില്‍, ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ദിനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ കല്‍ക്കി ധാമിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, താരാഭിലെ മഹത്തായതും ദിവ്യവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ആരാധനാ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ഭാഗ്യം എനിക്കു ലഭിച്ചു്.![പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു](https://cdn.narendramodi.in/cmsuploads/0.36883800_1708602297_main-pn.jpg)
പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്സാനയിലെ തരഭില്‍ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു
February 22nd, 01:22 pm
ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.