സ്വീഡന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 08:32 pm

ദുബായില്‍ 2023 ഡിസംബര്‍ 1-ന് നടന്ന സി.ഒ.പി 28 ഉച്ചകോടിയ്ക്കിടയില്‍ സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണുമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു

December 01st, 08:29 pm

ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.

27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 06th, 11:30 am

നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

August 06th, 11:05 am

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സണെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 19th, 09:46 am

സ്വീഡന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉൾഫ് ക്രിസ്റ്റേഴ്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

October 18th, 01:40 pm

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ‌‌ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു

October 18th, 01:35 pm

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 05th, 07:42 pm

ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.

PM launches global initiative ‘Lifestyle for the Environment- LiFE Movement’

June 05th, 07:41 pm

Prime Minister Narendra Modi launched a global initiative ‘Lifestyle for the Environment - LiFE Movement’. He said that the vision of LiFE was to live a lifestyle in tune with our planet and which does not harm it.

രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി

May 04th, 07:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.

സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 04th, 02:28 pm

കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വാനും തമ്മിൽ വെർച്വൽ ഉച്ചകോടി

March 04th, 06:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 5 ന് സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വനുമായി വെർച്വൽ ഉച്ചകോടി നടത്തും.

പ്രധാനമന്ത്രിയും സ്വീഡന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

April 07th, 05:07 pm

സ്വീഡന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സ്റ്റെഫാന്‍ ലോഫ്വാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണില്‍ സംഭാഷണം നടത്തി.

ഇന്ത്യ – നോര്‍ഡിക് ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

April 18th, 12:57 pm

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസെന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ജുഹ സിപില, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കര്‍ടിന്‍ ജേക്കോബ്‌ഡോയിറ്റര്‍, നോര്‍വെ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ്, സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ എന്നിവരുടെ ഉച്ചകോടി ഇന്ന് സ്വീഡന്റെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാരുടെ ആതിഥേയത്വത്തില്‍ സറ്റോക്ക്‌ഹോമില്‍ നടന്നു.

World is looking at India with renewed confidence: PM Modi in Sweden

April 17th, 11:59 pm

Addressing the Indian Community in Sweden, PM Narendra Modi today thanked PM Stefan Löfven for the warm welcome. Shri Modi remarked that it was not his welcome but the welcome of 125 crore Indians.

സ്റ്റോക്ക് ഹോമിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 17th, 11:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് സ്വീഡന്‍ ഗവണ്‍മെന്റിന്, വിശേഷിച്ച് സ്വീഡന്‍ രാജാവിനും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.

സ്വീഡിഷ് കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടി

April 17th, 05:52 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വീഡിഷ് സിഇഒകളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വ്യാപാരബന്ധങ്ങളെയും കുറിച്ചു അദ്ദേഹം ചർച്ചചെയ്‌തു. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയിൽ സ്വീഡന് വിലമതിക്കപ്പെട്ട പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.ഇന്ത്യയിലെ വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു

പ്രധാനമന്ത്രിയുടെ സ്‌റ്റോക്‌ഹോം സന്ദര്‍ശനത്തിനിടയില്‍ (ഏപ്രില്‍ 16,17-2018) ഒപ്പിട്ട് കൈമാറിയ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക

April 17th, 05:36 pm



സ്വീഡന്‍ സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

April 17th, 04:50 pm

ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

April 17th, 03:21 pm

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ആഗോള പ്രശ്നങ്ങളെയും കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.