India is a spirit where the nation is above the self: PM Modi
December 19th, 03:15 pm
PM Modi attended function marking Goa Liberation Day. PM Modi noted that even after centuries and the upheaval of power, neither Goa forgot its Indianness, nor did the rest of India forgot Goa. This is a relationship that has only become stronger with time. The people of Goa kept the flame of freedom burning for the longest time in the history of India.ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
December 19th, 03:12 pm
ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷൻ സ്കിൽ ഡെവലപ്മെന്റ് സെന്റർ, മർഗോവിലെ ദബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ തുടങ്ങി ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് അദ്ദേഹം തറക്കല്ലിട്ടു.പ്രധാനമന്ത്രി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഗോവ വിമോചന ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യും
December 17th, 04:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഏകദേശം 3 മണിക്ക് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നടത്തിയ ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 23rd, 11:01 am
സ്വയംപൂര്‍ണ ഗോവയിലൂടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിച്ച എല്ലാ ഗോവക്കാരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ അശ്രാന്ത പരിശ്രമം കാരണം ഗോവക്കാരുടെ ആവശ്യങ്ങള്‍ ഗോവയില്‍ തന്നെ നിറവേറ്റാന്‍ കഴിഞ്ഞത് ശരിക്കും സന്തോഷകരമാണ്.ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പ്രോഗ്രാം ഗുണഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
October 23rd, 11:00 am
ഗോവ ഗവണ്മെന്റ് അണ്ടര്‍ സെക്രട്ടറി ശ്രീമതി ഇഷ സാവന്തിനോട് സ്വയംപൂര്‍ണ മിത്രയായി പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ പടിവാതില്ക്കല് സേവനങ്ങളും പരിഹാരങ്ങളും ലഭിക്കുന്നതായി അവര്‍ പറഞ്ഞു.ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പദ്ധതിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും ഒക്ടോബര്‍ 23 ന് പ്രധാനമന്ത്രി സംവദിക്കും
October 22nd, 02:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവ പരിപാടിയുടെ ഗുണഭോക്താക്കളുമായും പങ്കാളികളുമായും നാളെ (2021 ഒക്ടോബര്‍ 23) രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. സംഭാഷണത്തിന് ശേഷം അദ്ദേഹത്തിന്റെ അഭിസംബോധനയും നടക്കും.