പ്രധാനമന്ത്രി ഡിസംബർ 17നും 18നും സൂറത്തും വാരാണസിയും സന്ദർശിക്കും
December 16th, 10:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നും 18നും ഗുജറാത്തിലെ സൂറത്തും ഉത്തർപ്രദേശിലെ വാരാണസിയും സന്ദർശിക്കും. ഡിസംബർ 17നു രാവിലെ 10.45നു സൂറത്ത് വിമാനത്താവളത്തിലെ പുതിയ ഏകീകൃത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11.15നു സൂറത്ത് ഡയമണ്ട് ബോസ് (വജ്ര നിക്ഷേപ-വിനിമയകേന്ദ്രം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്നു വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് 3.30നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യിൽ പങ്കെടുക്കും. വൈകിട്ട് 5.15നു നമോഘാട്ടിൽ ‘കാശി തമിഴ് സംഗമം 2023’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.