രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
October 02nd, 11:58 am
ഇന്ന് നാം പ്രചോദനാത്മക വ്യക്തികളായ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്. ഇന്നലെ, ഒകേ്ടാബര്‍ 1 ന്, രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ശുചിത്വത്തിനായുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ടു. ശുചീകരണ യജ്ഞത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന് എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.പ്രധാനമന്ത്രി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
October 02nd, 11:41 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മെഹ്‌സാന – ബഠിണ്ഡ - ഗുരുദാസ്പൂർ വാതക പൈപ്പ്‌ലൈൻ, ആബു റോഡിലെ എച്ച്‌പിസിഎല്ലിന്റെ എൽപിജി പ്ലാന്റ്, ഐഒസിഎൽ അജ്മീർ ബോട്ട്‌ലിങ് പ്ലാന്റിലെ അധിക സംഭരണം, റെയിൽവേ- റോഡ് പദ്ധതികൾ, നാഥ്ദ്വാരയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്ഥിരം ക്യാമ്പസ് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.പ്രധാനമന്ത്രി ഒക്‌ടോബര്‍ രണ്ടിന് ചിറ്റോര്‍ഗഡും ഗ്വാളിയോറും സന്ദര്‍ശിക്കും
October 01st, 11:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 2-ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദര്‍ശിക്കും. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ രാവിലെ ഏകദേശം 10:45ന്, 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3:30 ന് ഗ്വാളിയോറിലെത്തുന്ന പ്രധാനമന്ത്രി, അവിടെ ഏകദേശം 19,260 കോടി രൂപയുടെ വികസന വികസന സംരംഭങ്ങളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കുകയും ചെയ്യും.