സ്വാമി അവധേശാനന്ദും എം.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും പ്രധാനമന്ത്രി മോദിയുടെ ദർശനത്തെ പ്രശംസിച്ചു

May 15th, 04:08 pm

നർമദാ സേവാ യാത്രയിൽ സ്വാമി അവധേശാനന്ദും എം.പി. മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയുടെ വളർച്ചക്ക് വേണ്ടിയുളള ദർശനത്തെ ഇന്ന് പ്രശംസിച്ചു കൂടാതെ അദ്ദേഹം നയിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ രൂപാന്തരപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

നർമ്മദ നദി സംരക്ഷിക്കുന്നതിനുള്ള യജ്ഞം തുടങ്ങിക്കഴിഞ്ഞു: പ്രധാനമന്ത്രി മോദി

May 15th, 02:39 pm

നർമദ സേവയാത്ര ചരിത്രത്തിൽ തനതായ ഒരു പ്രസ്ഥാനമാണെന്ന് അമർകാന്തകിൽ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നർമ്മദ നദി സംരക്ഷിക്കാൻ ഒരു യജ്ഞം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. :ശുചിത്വത്തിന്റെ വിജയം സർക്കാർ മൂലമല്ല എന്നാൽ അത് , ജനങ്ങളുടെ പരിശ്രമങ്ങളാണ് സാധിക്കുന്നത് എന്ന് സ്വച്ഛ് ഭാരത് മിഷനെ കുറിച്ച വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു

May 15th, 02:36 pm

നര്‍മദ നദിയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ഥിച്ചു. മധ്യപ്രദേശിലെ അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.ചടങ്ങില്‍ പ്രസംഗിച്ച സ്വാമി അവധേശാനന്ദ ജി പ്രധാനമന്ത്രിയെ ‘വികാസ അവതാരം’ ആയി വിശേഷിപ്പിക്കുകയും ജലസംരക്ഷണത്തിനായി ഏറെ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനു പ്രചോദനം പകരുന്നതില്‍ പ്രധാനമന്ത്രി വിജയിച്ചു എന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇൻഡോർ ഇന്ത്യയുടെ ഏറ്റവും ശുദ്ധമായ നഗരമായി ഉയർന്നു

May 04th, 03:41 pm

434 നഗരങ്ങളിലും പട്ടണങ്ങളിലും നടത്തിയ സ്വച്ഛ് സർവേക്ഷൻ -2017 ൽ ഇന്ത്യയിലെ ഏറ്റവും ശുചിത്വമായ നഗരമായി ഇൻഡോർ ഉയർന്നു. നഗര പ്രദേശങ്ങളിൽ തുറന്ന സ്ഥലത്തുള്ള മലവിസര്‍ജ്ജനം ഇല്ലാതാക്കുകയും മുനിസിപ്പൽ ഖരമാലിന്യ നിർമ്മാർജ്ജന സംസ്കരണം, വീടുതോറും പോയി ചവറുകൾ ശേഖരിക്കുക , എന്നിവ സജ്ജമാക്കുവാൻ നടത്തുന്ന ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സ്വച്ഛ് സർവേക്ഷൻ -2017.